ആരോഗ്യം

വയറിളക്കത്തിന് വാക്‌സിന്‍ വരുന്നു; 450 കുട്ടികളില്‍ പരീക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വയറിളക്കത്തെ പ്രതിരോധിക്കാന്‍ പുതിയ വാക്‌സിന്‍. ഇ കോളി ബാക്ടീരിയ മൂലമുണ്ടാകുന്ന സാംക്രമിക രോഗം നിയന്ത്രിക്കാന്‍ വികസിപ്പിച്ചതാണ് ഈ വാക്‌സിന്‍. 

ഇതിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയായി. ബംഗ്ലാദേശില്‍ നടന്ന പ്രാഥമിക പരിശോധനയില്‍ വാക്‌സിന്‍ ഫലം കണ്ടെന്നാണ് സയന്‍സ് ജേണലായ ദി ലാന്‍സെറ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് വയസിനും അഞ്ച് വയസിനും ഇടയിലെ 80 മുതല്‍ 100 ശതമാനം കുട്ടികളിലും, ആറ് വയസിനും ഏഴ് വയസിനും ഇടയിലെ 50 മുതല്‍ 80 ശതമാനം കുട്ടികളിലും വാക്‌സിന്‍ വിജയകരമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

ബംഗ്ലാദേശിലെ 450 കുട്ടികളിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. സ്വീഡനിലെ ഗോതന്‍ബര്‍ഗ് സര്‍വകലാശാല ഗവേഷകരമാണ് വാക്‌സിന്‍ വികസിപ്പിച്ചത്. കുട്ടികളിലെ ഡയേറിയയ്‌ക്കെതിരെ ഇതുവരെ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ലെന്നും, ഇതിനായി വാക്‌സിന്‍ രൂപപ്പെടുത്തുക എന്നത് ലോകാര്യോഗ സംഘടനയുടെ മുന്‍ഗണനയിലുള്ള വിഷയമാണെന്നും ദി ലാന്‍സെറ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും