ആരോഗ്യം

കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതിമാര്‍ മദ്യം വേണ്ടെന്ന് വയ്ക്കണം; കുറഞ്ഞത് ഇത്ര നാളത്തേക്കെങ്കിലും 

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് അച്ഛനും അമ്മയും ആകുക എന്നത്. എന്നാല്‍ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ വേണ്ടെന്നുവയ്‌ക്കേണ്ട ഒരു കാര്യത്തെക്കുറിച്ചാണ് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നത്. കുഞ്ഞ് ജനിക്കുന്നതിന് കുറഞ്ഞത് ആറ് മാസം മുമ്പെങ്കിലും മദ്യം ഉപേക്ഷിക്കണമെന്നാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. 

കുഞ്ഞ് ജനിക്കുന്നതിന് മൂന്ന് മാസം മുന്‍പ് മാതാപിതാക്കള്‍ മദ്യം ഉപയോഗിച്ചാല്‍ കുട്ടികളില്‍ ഹൃദ്രോഗ സാധ്യത 44ശതമാനം കൂടുതലാണെന്നാണ് പഠനം തെളിയിക്കുന്നത്. ഒറ്റയിരുപ്പില്‍ അഞ്ചും ആറും പെഗ്ഗ് അകത്താക്കുമെന്ന് വീരവാദം മുഴക്കുന്നവര്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനാണ് ഭീഷണിയാകുന്നത്. ഇത്തരം മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മനാ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. 

കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതിമാരില്‍ പുരുഷന്മാര്‍ ആറ് മാസം മുന്‍പ് നിര്‍ബന്ധമായും മദ്യപാനം ഒഴിവാക്കണമെന്നും സ്ത്രീകള്‍ ഒരു വര്‍ഷം മുന്‍പുതന്നെ മദ്യം ഉപേക്ഷിക്കണമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. മാതാപിതാക്കളുടെ മദ്യപാന ശീലവും കുട്ടികളിലെ ഹൃദ്രോഗ സാധ്യതയും കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍