ആരോഗ്യം

വൈറസിനെതിരെ മൂന്ന് വാക്‌സിനുകള്‍ അന്തിമഘട്ടത്തില്‍; കോവിഡ് 19 പ്രതിരോധ ശ്രമങ്ങള്‍ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള തിവ്രശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ഗവേഷകരും മരുന്നുനിര്‍മ്മാതാക്കളും. ഇതില്‍ പലരും വാക്‌സിന്‍ നിര്‍മാണത്തിന്റെ പ്രാരംഭഘട്ട പരീക്ഷണങ്ങള്‍ തുടരുകയാണെങ്കിലും മൂന്ന് കമ്പനികള്‍ അവസാനഘട്ടത്തിലേക്ക് കടന്നെന്ന വാര്‍ത്ത ആശ്വാസം പകരുന്നതാണ്. മോഡേണ, ഫിസര്‍, നോവാവാക്‌സ് എന്നീ കമ്പനികളാണ് വാക്‌സിന്‍ നിര്‍മിതിയില്‍ മുന്നിലുള്ളത്. 

എംആര്‍എന്‍എ-1273 ആണ് മോഡേണയുടെ കോവിഡ്-19 വാക്‌സിന്‍. മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചതായി കമ്പനി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. അമേരിക്കയില്‍ തന്നെ നൂറോളം ഗവേഷണകേന്ദ്രങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. മോഡേണ കോവിഡ്19 വാക്‌സിന്‍ വളരെ സുരക്ഷിതവും രോഗപ്രതിരോധനത്തിന് സഹായകരവുമായ മികച്ചരീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ പരീക്ഷണഘട്ടത്തില്‍ പലര്‍ക്കും തലവേദന, പേശിവേദന, തളര്‍ച്ച പോലുള്ള ബുദ്ധമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോഡേണയുടെ രണ്ടാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ മെയില്‍ പൂര്‍ത്തിയായെങ്കിലും നിലവില്‍ ആദ്യഘട്ട പരീക്ഷണത്തിന്റെ ഫലം മാത്രമേ ലഭ്യമായിട്ടൊള്ളു. 

ഫൈസർ കോവിഡിനെതിരെ ഒന്നിലധികം വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ ഒരെണ്ണം മൂന്നാം ഘട്ട പരീക്ഷണത്തിലേക്കെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബയോഎന്‍ടെക് എന്ന ജെര്‍മന്‍ കമ്പനിയുമായി ചേര്‍ന്നാണ് ഫൈസറിന്റെ വാക്‌സിന്‍ നിര്‍മാണം. ലോകവ്യാപകമായി 120 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ആദ്യത്തോടെ വാക്‌സിന്‍ ഔദ്യോഗിക അംഗീകാരത്തിനായി അയയ്ക്കുമെന്നാണ് കരുതുന്നത്. പ്രാഥമിക പരീക്ഷണങ്ങളില്‍ വാക്‌സിന്‍ ആന്റീബോഡി ഉല്‍പാദിപ്പിക്കുന്നതിലും പ്രതിരോധശേഷി ഉണ്ടാക്കുന്നതിലും വിജയകരമായിരുന്നു. പരീക്ഷണഘട്ടത്തില്‍ നേരിയ പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഉണ്ടായിരുന്നൊള്ളു എന്നും ഫൈസർ  അവകാശപ്പെടുന്നു. 

നോവാവാക്‌സ് അടുത്ത മാസം വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ കൊറോണ വൈറസിനെതിനെ പ്രവര്‍ത്തിക്കുന്ന ആന്റീബോഡികള്‍ ഉല്‍പാദിപ്പിച്ചതായി കമ്പനി അവകാശപ്പെടുന്നു. കോവിഡ് രോഗമുക്തി നേടിയവരില്‍ കാണപ്പെടുന്ന ആന്റീബോഡിയേക്കാള്‍ നാല് മടങ്ങ് പ്രതിരോധശേഷി അധികമുള്ള ആന്റീബോഡിയാണ് വാക്‌സിന്‍ ഉപയോഗിച്ചതിന് ശേഷം ഉണ്ടായതെന്നും കമ്പനി പറഞ്ഞു. വാക്‌സിന്‍ പരീക്ഷണം നടത്തിയവരില്‍ ചെറിയതോതില്‍ പേശി വേദനയും തളര്‍ച്ചയുമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ചിലരില്‍ ചെറിയ പനിയും ഉണ്ടായി.  
വൈറസിനെതിെ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി