ആരോഗ്യം

കൂടുതല്‍ അപകടം പുരുഷന്മാര്‍ക്ക്, സ്ത്രീകളില്‍ കോവിഡിന് രൂക്ഷത കുറവ്? കാരണം കണ്ടെത്തി ഗവേഷകര്‍

സമകാലിക മലയാളം ഡെസ്ക്

'ഈസ്ട്രജൻ' ഉൾപ്പെടെയുള്ള ‌സ്ത്രീ ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനമാണ് സ്ത്രീകളിൽ കൊറോണ വൈറസ് ബാധയുടെ കാഠിന്യം കുറയാൻ കാരണമെന്ന് പഠനം. കൊറോണ വൈറസ് ബാധിതരായ പുരുഷന്മാരുടെ ആരോ​ഗ്യാവസ്ഥ സ്ത്രീകളെക്കാൾ അപകടകരമാണെന്ന കണ്ടെത്തലുകൾക്ക് പിന്നാലെയാണ് ഇതിന്റെ കാരണം പുറത്തുവന്നിരിക്കുന്നത്. കോവിഡ് ബാധിതരായ പുരുഷന്മാരിൽ രോ​ഗലക്ഷണവും മറ്റ് പരിണിതഫലവും കൂടുതൽ രൂക്ഷമാണെന്ന് കാണപ്പെട്ടിട്ടുണ്ട്. 

കോവിഡ് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ഈസ്ട്രജന്റെ പ്രവർത്തനം മൂലം സ്ത്രീകളിൽ ഹൃദ്രോ​ഗസാധ്യത കുറവാണെന്നതുപോലെതന്നെ ഹോർമോണുകളുടെ പ്രവർത്തനം തന്നെയാണ് കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നതിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതെന്നാണ് ‌പഠനത്തിലെ കണ്ടെത്തൽ. 

ഹൃദയം, ഹൃദ​യധമനികൾ, വൃക്കകൾ എന്നിവയുടെ സംരക്ഷണ ആവരണമായി പ്രവർത്തിക്കുന്ന കോശങ്ങളിൽ അടങ്ങിയിട്ടുള്ള എസിഇ2 എന്ന എൻസൈം ആണ് കൊറോണ വൈറസിനെ ശരീരത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നത്. ആന്തരിക അവയവങ്ങളിലേക്ക് കടക്കാൻ വൈറസിനെ സഹായിക്കുന്നതും എസിഇ2 എന്ന എൻസൈം ആണ്. എന്നാൽ ഈസ്ട്രജന്റെ പ്രവർത്തനം എസിഇ2വിന്റെ അളവ് കുറയ്ക്കുന്നതിനാൽ സ്ത്രീകളിൽ വൈറസ് പ്രവർത്തനം കുറയും. ഇതാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കോവിഡ് റിസ്ക് കുറവാണെന്നതിന് പിന്നിലെ കാരണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. ലിയന്നെ ​ഗ്രോബാൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത