ആരോഗ്യം

നെഗറ്റീവ് ചിന്തകള്‍ പതിവാണോ? അല്‍ഷിമേഷ്‌സിന് കീഴടങ്ങേണ്ടി വരും

സമകാലിക മലയാളം ഡെസ്ക്

നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ചുകൂട്ടി സമയം കളയുന്ന ആളാണോ നിങ്ങള്‍? അതെയെങ്കില്‍ അധികം താമസിക്കാതെ നിങ്ങള്‍ അല്‍ഷിമേഷ്‌സ് രോഗത്തിന് കീഴ്‌പ്പെടും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

സ്ഥിരമായി നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിക്കുന്നവരില്‍ അല്‍ഷിമേഷ്‌സിന് കാരണമാകുന്ന രണ്ട് ദോഷകരമായ പ്രോട്ടീനുകള്‍ അധികമായി നിക്ഷേപിക്കപ്പെടാന്‍ സാധ്യതയുണ്ട്. 55ന് മുകളില്‍ പ്രായമുള്ള 292 പേരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്.  

വിഷാദത്തിനും ഉല്‍കണ്ഠയ്ക്കും കാരണമാകുന്ന ചില ചിന്താരീതികള്‍ കൊണ്ടാകാം ആളുകളില്‍ ഓര്‍മ്മക്കുറവ് സംഭവിക്കുന്നതെന്ന് കണ്ടെത്തിയതായി പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറഞ്ഞു. ആവര്‍ത്തിച്ചുള്ള നെഗറ്റീവ് ചിന്തകള്‍ ധാരണാശക്തി കുറയാന്‍ കാരണമാകുകയും അല്‍ഷിമേഷ്‌സിലേക്ക് നയിക്കുന്ന പ്രോട്ടീനുകള്‍ തലച്ചോറില്‍ നിക്ഷേപിക്കുകയും ചെയ്യും.

രണ്ട് വര്‍ഷത്തേ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്. ഓര്‍മ്മശക്തി, ശ്രദ്ധ, ഭാഷാപ്രയോഗം തുടങ്ങിയവ പരിശോധിച്ചാണ് പഠനം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്