ആരോഗ്യം

വിശപ്പിനെ 'ഓഫ് ചെയ്തു വയ്ക്കാം'; ഹോര്‍മോണ്‍ കണ്ടെത്തി, അമിത വണ്ണക്കാര്‍ക്കു പ്രതീക്ഷ

സമകാലിക മലയാളം ഡെസ്ക്


മിതവണ്ണത്തോട് പടവെട്ടി ഡയറ്റ് പരീക്ഷണങ്ങളില്‍ എത്തിപ്പെടുന്നവര്‍ നിരവധിയാണ്. ഇവരിലേറെയും വിശപ്പു സഹാക്കാനാകാതെ ഡയറ്റ് പാതിയില്‍ വേണ്ടെന്ന് വയ്ക്കാറുമുണ്ട്. എന്നാലിപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും വിശപ്പ് മാറ്റാനും കഴിയുന്ന ഒരു ഹോര്‍മോണ്‍ വികസിപ്പിച്ചിരിക്കുകയാണ്. ആദ്യം എലികളില്‍ പരീക്ഷിച്ച  വിജയകരമെന്ന് കണ്ടെത്തിയ ഈ ഹോര്‍മോണ്‍ മനുഷ്യരിലും സമാന ഫലങ്ങള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.

ലിപ്പോകാലിന്‍-2 (എല്‍സിഎന്‍2) എന്ന ഹോര്‍മോണാണ് അമിതവണ്ണക്കാരില്‍ ഉപയോഗിക്കുക. ദീര്‍ഘനേരം വിശപ്പ് തോന്നാതിരിക്കും എന്നതാണ് ഇതിന്റെ പ്രയോജനം. 

എലികളുടെയും മനുഷ്യരുടെയും ബോണ്‍ സെല്ലുകള്‍ സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന ഒന്നാണ് എല്‍സിഎന്‍ 2. ഈ ഹോര്‍മോണ്‍ നല്‍കിക്കഴിഞ്ഞാന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നതുവഴി ശരീരഭാരം കുറയ്ക്കാനും സാധിക്കും. കുറച്ച് ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയറുനിറഞ്ഞ പ്രതീതി ഉണ്ടാകുകയും ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. തലച്ചോറിലെ ഹൈപ്പോതലാമസില്‍ നടത്തുന്ന പ്രവര്‍ത്തനമാണ് ഇതിന് കാരണം. 

എല്‍സിഎന്‍2 എത്രത്തോളം അളവില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് ഒരാള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കപ്പെടുന്നത്. സാധാരണ ശരീരഭാരമുള്ളയാള്‍ ഭക്ഷണം കഴിച്ചതിന് ശേഷം അവരുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എല്‍സിഎന്‍ 2 ഹോര്‍മോണിന്റെ അളവ് കൂടുതലായിരിക്കും. അതേസമയം ശരീരഭാരം കൂടുതലുള്ളവരില്‍ ഹോര്‍മോണ്‍ അളവ് കുറവായിരിക്കും. ഇതിനാലാണ് ഭക്ഷണം കൂടുതല്‍ കഴിക്കാനുള്ള പ്രേരണ ഉണ്ടാകുന്നത്. അത് ശരീരഭാരം കൂടുന്ന അവസ്ഥയിലേക്ക് നയിക്കും. സര്‍ജറിയിലൂടെ ശരീരഭാരം കുറച്ചവരില്‍ എല്‍സിഎന്‍ 2 ഉത്പാദിപ്പിക്കപ്പെടുന്ന അളവ് വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയെന്നും വീണ്ടും വണ്ണം കൂടാതിരിക്കാന്‍ ഇത് ഇവര്‍ക്ക് പ്രയോജനം ചെയ്യാറുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി