ആരോഗ്യം

യുവാക്കളിലേത് പോലെ ഓക്‌സ്ഫഡ് വാക്‌സിന്‍ പ്രായമായവരിലും ഫലപ്രദം; കുട്ടികളില്‍ പരീക്ഷണം തുടങ്ങിയില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി:  ഓക്സ്ഫഡ് വാക്‌സിന്‍ യുവാക്കളിലേത് പോലെ പ്രായമായവരിലും ഫലപ്രദമെന്നു പരീക്ഷണഫലം. നേരിയ തോതിൽ മാത്രമാണ് വിപരീത ഫലങ്ങളുണ്ടാകുന്നത്. എന്നാൽ കുട്ടികളിൽ പരീക്ഷണം തുടങ്ങിയിട്ടില്ല.

മൂന്നാം ഘട്ട പരീക്ഷണത്തിലാണ് വാക്സീൻ എന്ന് വാക്സീൻ വിപണിയിലെത്തിക്കുന്ന ബ്രിട്ടിഷ്–സ്വീഡിഷ് കമ്പനി അസ്ട്രാസെനക വ്യക്തമാക്കി. ഒരു വൊളന്റിയർക്ക് ആരോഗ്യപ്രശ്നം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പരീക്ഷണ നടപടികൾ താൽക്കാലികമായി നിർത്തിയിരുന്നു. ഇത് കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. 

കോവിഡ് ബാധിക്കാൻ ഏറ്റവും സാധ്യതയുള്ള വിഭാഗത്തിലാണു പ്രായമായവർ ഉൾപ്പെടുന്നത്. ഇവരിൽ വാക്സിൻ പരീക്ഷണം വിപരീത ഫലം സൃഷ്ടിച്ചേക്കുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു. ഓക്സ്ഫഡ് അടക്കമുള്ള ഒരു കമ്പനിയും കുട്ടികളിൽ പരീക്ഷണം തുടങ്ങിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു