ആരോഗ്യം

ഡെല്‍റ്റ 135 രാജ്യങ്ങളില്‍, വ്യാപനം കൂടുന്നു; കോവിഡ് ബാധിതര്‍ അടുത്തയാഴ്ച 20 കോടി കടക്കും

സമകാലിക മലയാളം ഡെസ്ക്


കോവിഡിന്റെ അതിവേഗം പടരുന്ന ഡെല്‍റ്റ വകഭേദം 135 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം അടുത്തയാഴ്ചയോടെ ഇരുപതു കോടി കടക്കുമെന്ന് ഡബ്ല്യൂഎച്ചഒ പറഞ്ഞു.

കോവിഡിന്റെ ഡെല്‍റ്റ വകഭേദം ഇതുവരെ 135 രാജ്യങ്ങളിലാണ് കണ്ടെത്തിയത്. ഇന്ത്യയിലാണ് ഇത് ആദ്യം കണ്ടത്. ബീറ്റ വകഭേദം 132 രാജ്യങ്ങളിലും ഗാമ വകഭേദം 81 രാജ്യങ്ങളിലുമാണ് കണ്ടെത്തിയതെന്ന് ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. ആദ്യ വകഭേദമായ ആല്‍ഫ 182 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ഒരു മാസമായി കോവിഡ് വ്യാപനം വീണ്ടും കൂടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയില്‍ മാത്രം 40 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ മെഡിറ്ററേനിയന്‍, പടിഞ്ഞാറന്‍ പസഫിക് മേഖലകളിലാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കു കിഴക്കന്‍ ഏഷ്യ മേഖലയില്‍ ആകെ കേസുകളുടെ 9 ശതമാനമാണ് നിലവില്‍ ഉണ്ടാവുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ പ്രതിവാര കോവിഡ് അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അമേരിക്കയിലാണ് കഴിഞ്ഞയാഴ്ച കൂടുതല്‍ കേസുകള്‍ ഉണ്ടായത്. 5,43,420 കോവിഡ് കേസാണ് കഴിഞ്ഞയാഴ്ച യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്-2,83,923.  മൂന്നാം സ്ഥാനത്ത് ഇന്തോനേഷ്യയും തൊട്ടുപിന്നില്‍ ബ്രസീലുമാണ്. 

തെക്കു കിഴക്കേ ഏഷ്യയില്‍ കൂടുതല്‍ കേസുകള്‍ ഇന്ത്യയിലാണ്. ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നിവയാണ് തൊട്ടുപിന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി