ആരോഗ്യം

നിലവിലെ വാക്‌സിനുകളും ഫലപ്രദമല്ല, ആന്റിബോഡികളെയും പ്രതിരോധിക്കും ; കോവിഡിന്റെ 'ദക്ഷിണാഫ്രിക്കന്‍ വേരിയന്റി'നെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് വൈറസിന്റെ മുന്‍ പതിപ്പുകളെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി നിര്‍മ്മിച്ച മൂന്ന് ക്ലാസ് മോണോക്ലോണല്‍ ആന്റിബോഡികളില്‍ നിന്ന് ഇത് 'പൂര്‍ണ്ണമായ രക്ഷപ്പെടല്‍' കാണിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചത്. 

കൂടാതെ കോവിഡ് രോഗബാധ അതിജീവിച്ചവരുടെ രക്തം സ്വീകരിച്ചവരിലും, പുതിയ വൈറസ് ബാധ ആന്റിബോഡികളെ പ്രതിരോധിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ബ്രസീലില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദവുമായി ദക്ഷിണാഫ്രിക്കന്‍ വേരിയന്റിന് സാമ്യമുണ്ടെന്നും ഇവര്‍ പറയുന്നു. 

ബ്രസീലിയന്‍ വൈറസ് വകഭേദവും സമാനമായ തരത്തില്‍ പ്രതിരോധം കാണിക്കുന്നതായി കണ്ടെത്തിയിരുന്നു. നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു ലഭിച്ച പ്രതിരോധശേഷി കൊണ്ട് ദക്ഷിണാഫ്രിക്കന്‍ കോവിഡ് വൈറസ് വകഭേദത്തെ പ്രതിരോധിക്കാനാവില്ല. എന്നു മാത്രമല്ല, നിലവിലുള്ള കോവിഡ് വാക്‌സിനുകളെല്ലാം ദക്ഷിണാഫ്രിക്കന്‍ കോവിഡ് വേരിയന്റിനെ ഫലപ്രദമായി നേരിടാനാകുന്നതെല്ലെന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ ലിയാം സ്മീത്ത് പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി