ആരോഗ്യം

രണ്ടു ഡോസ് വാക്‌സിന്‍ എടുത്താല്‍ 95% സുരക്ഷ; ഒറ്റ ഡോസില്‍ 82%; ഐസിഎംആര്‍ പഠനം

സമകാലിക മലയാളം ഡെസ്ക്

ണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് മൂലം മരിക്കുന്നതില്‍നിന്ന് 95 ശതമാനം സുരക്ഷ കിട്ടുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎംആര്‍) പഠനം. ഒറ്റ ഡോസ് വാക്‌സിന്‍ മാത്രം എടുത്താല്‍ 82 ശതമാനം സുരക്ഷ ലഭിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

തമിഴ്‌നാട്ടിലെ 1,17,524 പൊലീസുകാരിലാണ് പഠനം നടത്തിയത്. പഠന ഫലം ഇന്ത്യന്‍ ജേണല്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒറ്റ ഡോസ് വാക്‌സിന്‍ പോലും കോവിഡ് മരണം തടയാന്‍ പര്യാപ്തമാണെന്ന് പഠനം പറയുന്നു. അതുകൊണ്ടുതന്നെ കോവിഡിനെ പ്രതിരോധിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് വാക്‌സിനേഷനു വേഗം കൂട്ടുകയാണ്. ഏതു തരം വാക്‌സിന്‍ എന്നതു കണക്കിലെടുക്കേണ്ടതില്ലെന്നും പഠനം നിര്‍ദേശിക്കുന്നു.

പൊലീസുകാരില്‍ വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരുമായവരിലെ മരണക്കണക്ക് വിശകലനം ചെയ്താണ് പഠനം നടത്തിയത്. 1,17,524 പൊലീസുകാരാണ് തമിഴ്‌നാട്ടിലുള്ളത്. ഇതില്‍ ഫെബ്രുവരി ഒന്നു മുതല്‍ മെയ് 14 വരെയുള്ള സമയത്തിനിടെ 32,792 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 67,673 പേര്‍ക്കു രണ്ടു ഡോസ് വാകിസനും കിട്ടി. 17,059 പേരാണ് വാക്‌സിന്‍ എടുക്കാത്തവര്‍. 

ഏപ്രില്‍ 13 മുതല്‍ മെയ് 14 വരെയുള്ള സമയത്ത് 31 പൊലീസുകാരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത്. ഇതില്‍ നാലു പേര്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരാണ്. ഏഴു പേര്‍ ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും ശേഷിച്ച ഇരുപതു പേര്‍ വാക്‌സിന്‍ എടുക്കാത്തവരുമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സമാനമായ ഗവേഷണ ഫലങ്ങള്‍ പുറത്തുവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ