ആരോഗ്യം

ഫൈസര്‍, കോവിഷീല്‍ഡ്, കോവാക്‌സിന്‍...; ഏതെടുക്കണം? ഏതാണ് നല്ല വാക്‌സിന്‍? 

സമകാലിക മലയാളം ഡെസ്ക്

കോവിഡിനെ പ്രതിരോധിക്കുന്നതിന് വാക്‌സിനേഷനു വേഗം കൂട്ടുകയാണ് ലോരാജ്യങ്ങള്‍. നിലവില്‍ ലഭ്യമായ വാക്‌സിനുകള്‍ക്കൊപ്പം പുതിയവ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിനുകളുടെ എണ്ണം കൂടുന്നതിനൊപ്പം ഉയരുന്ന ചോദ്യമാണ്, ഏതാണ് മികച്ചത് എന്നത്. എന്താണ് ഇതിനുത്തരം? 

ഇന്ത്യയില്‍ നിലവില്‍ ആസ്ട്രാസെനകയുടെ കോവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ജനങ്ങള്‍ക്കു ലഭ്യമാക്കുന്നുണ്ട്. ഒപ്പം റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സ്പുട്‌നിക് 5ഉം ഇപ്പോള്‍ ലഭ്യമാണ്. ഫൈസറിന്റേതും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റേതും ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ ഉടന്‍ രാജ്യത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയില്‍ നിലവില്‍ ഏതു വാക്‌സിന്‍ വേണമെന്ന് സ്വീകര്‍ത്താവിന് തെരഞ്ഞെടുക്കാനുള്ള സൗകര്യമില്ല. ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിനും ലഭ്യമായ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു നല്‍കുകയാണ് ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ പലയിടത്തും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ വാക്‌സിന്‍ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഫൈസര്‍, ആസ്ട്രാസെനക, ചൈനയുടെ സിനോഫോം എന്നിങ്ങനെ ഏതു വാക്‌സിന്‍ വേണമെന്ന് സ്വീകരിക്കുന്നയാള്‍ക്കു തെരഞ്ഞെടുക്കാം. ഏതാണ് നല്ലത് എ്ന്ന ചോദ്യം ഉയരുന്നത് അവിടെയാണ്. 

ഫൈസറിനു 95 ശതമാനം ഫലപ്രാപ്തി, കോവിഷീല്‍ഡിന് 62 മുതല്‍ 90 ശതമാനം വരെ, സ്പ്ടുനിക്കിന് 95 ശതമാനം എന്നൊക്കെ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അതെല്ലാം ശരിയുമാണ്. എന്നാല്‍ ഇത് പരീക്ഷണ ഘട്ടത്തില്‍ ലാബില്‍ ഉണ്ടായ ഫലപ്രാപ്തിയാണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ലാബിനു പുറത്തെ യഥാര്‍ഥ ജീവിതത്തില്‍ വാക്‌സിന് എത്ര ഫലപ്രാപ്തി എ്ന്നതില്‍ ഇതിനും വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഓരോ വാക്‌സിനും എടുത്ത എത്ര പേര്‍ക്ക് പിന്നീട് രോഗം വരുന്നുണ്ട് എന്ന വിവരം ശേഖരിച്ചാണ് ഇതു കണക്കാക്കുക.

യഥാര്‍ഥത്തില്‍ വാക്‌സിനുകളുട ഫലപ്രാപ്തി ഇങ്ങനെ കണക്കാക്കുന്നതില്‍ അത്രയ്ക്കു കാര്യമൊന്നുമില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക സാഹചര്യം, കാലാവസ്ഥ, ഓരോ പ്രദേശങ്ങളിലും പ്രചരിക്കുന്ന കോവിഡ് വകഭേദങ്ങള്‍ ഇതൊക്കെ അനുസരിച്ച് ഫലപ്രാപ്തിയില്‍ വ്യത്യാസം വരാം. ഉദാഹരണമായി, ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 100ല്‍ രണ്ടു പേര്‍ക്ക് അമേരിക്കയല്‍ രോഗം വന്നു എന്നതുകൊണ്ട് ഇന്ത്യയലും അതേ നിരക്കില്‍ ആവണമെന്നില്ല ഫലപ്രാപ്തിയുടെ നിരക്ക്. അതുകൊണ്ട് ഈ ഘട്ടത്തില്‍ മികച്ച വാക്‌സിന്‍ ഏതെന്നു തിരക്കുന്നതില്‍ കാര്യമില്ല, ഏതാണോ ലഭ്യം അതു സ്വീകരിക്കുക എന്നതാണ് ശരിയായ രീതിയെന്ന് ഗവേഷകര്‍ പറയുന്നു.

വ്യത്യസ്ത പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന വാക്‌സിനുകളുടെ ഫലപ്രാപ്തി താരതമ്യം ചെയ്യുന്നതില്‍ കാര്യമൊന്നുമില്ലെങ്കിലും ബ്രിട്ടന്‍ ഉള്‍പ്പെടെ പലയിടത്തും മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി ഇതു നടക്കുന്നുണ്ട്. ആസ്ട്രാസെനക, വാല്‍നേവ വാക്‌സിനുകള്‍ സ്വീകരിച്ചവരില്‍ രോഗം വന്നവരുടെ എണ്ണമാണ് അവിടെ വിശകലനം ചെയ്യുന്നത്. എത്രപേര്‍ക്കു ലക്ഷണങ്ങള്‍ പ്രകടമായി, എത്രപേര്‍ക്കു ഗുരുതരമായി എന്നിങ്ങനെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇതിന്റെ വിവരങ്ങള്‍ ക്രോഡീകരിക്കാനാവുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു