ആരോഗ്യം

ശ്വാസംമുട്ടൽ മുതൽ ബ്രെയിൻ ഫോഗ് വരെ, ദീർഘകാല കോവിഡ് മധ്യവയസ്സിലുള്ള സ്ത്രീകളെ തീവ്രമായി ബാധിക്കും; കണ്ടെത്തൽ 

സമകാലിക മലയാളം ഡെസ്ക്

ധ്യവയസ്സിലുള്ള സ്ത്രീകളെ ദീർഘകാലം നീണ്ടു നിൽക്കുന്ന കോവിഡ് ലക്ഷണങ്ങൾ തീവ്രമായി ബാധിക്കാറുണ്ടെന്ന് പഠനം. ശ്വാസംമുട്ടൽ, ക്ഷീണം, പേശീവേദന, ബ്രെയിൻ ഫോഗ് തുടങ്ങിയ ലക്ഷണങ്ങളാണ് പലർക്കും അനുഭവപ്പെടുന്നത്. ദീർഘകാല കോവിഡ് ലക്ഷണങ്ങൾ 18 ശതമാനം പേരെ തിരികെ ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞെന്നും 19 ശതമാനം പേർക്ക് ജോലി നഷ്ടപ്പെടാൻ ഇടയാക്കിയെന്നും പഠനറിപ്പോർട്ട് പറയുന്നു. 

യുകെയിലെ ലെയ്‌കെസ്റ്റർ, ഗ്ലാസ്‌ഗോ സർവകലാശാലകളിൽ നടന്ന രണ്ട് പഠനങ്ങളിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് യുകെയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 1000 രോഗികളുടെ ആരോഗ്യനിലയാണ് ലെയ്‌കെസ്റ്റർ സർവകലാശാല നിരീക്ഷിച്ചത്. കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും ഇവരിൽ 70 ശതമാനം പേരും ലക്ഷണങ്ങളിൽ നിന്ന് പൂർണ മുക്തി നേടിയില്ലെന്ന് നിരീക്ഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ലക്ഷണങ്ങൾ മാറാതിരുന്നവരിൽ ഏറെയും സ്ത്രീകളാണെന്നു പഠനത്തിൽ ചൂണ്ടിക്കാട്ടി. 

50 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് ദീർഘകാല കോവിഡിന്റെ ഭാഗമായി ശ്വാസംമുട്ടൽ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് ഏഴ് മടങ്ങ് അധികമാണെന്ന് ഗ്ലാസ്‌ഗോ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇവർക്ക് ക്ഷീണമുണ്ടാകാനുള്ള സാധ്യത പുരുഷന്മാരുടെ ഇരട്ടിയാണെന്നും ​ഗവേഷകർ പറയുന്നു. വെളുത്തവർഗക്കാരായ, 40നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് കോവിഡ് മാറി സാധാരണ ജീവിതത്തിലേക്ക് മാറാൻ കഴിയാത്തവരിൽ കൂടുതലുമെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി