ആരോഗ്യം

ഒന്ന് നടന്ന് നോക്കിക്കേ; വിഷാദത്തോട് പൊരുതാൻ ചടുലനടത്തം പോലും ഫലപ്രദമെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്

രു വ്യായാമവും ചെയ്യാതെ ഇരിക്കുന്നതിൽ നിന്ന് അൽപമെങ്കിലും വ്യായാമം ചെയ്യുന്ന അവസ്ഥയിലേക്കുള്ള മാറ്റം വിഷാദത്തോട് പൊരുതാൻ സഹായിക്കുമെന്ന് പഠനം. ചടുലനടത്തം പോലുള്ള വ്യായാമങ്ങൾ‌ വിഷാദത്തെ കുറയ്ക്കുമെന്ന് ​ഗവേഷകർ കണ്ടെത്തി. ആഴ്ചയിൽ 1.25 മണിക്കൂറുള്ള ചടുലനടത്തം വിഷാദരോ​ഗത്തിനെതിരെ പൊരുതാൻ 18 ശതമാനത്തോളം സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

1,90,000 പേരിൽ നടത്തിയ പതിനഞ്ചോളം പഠനങ്ങൾക്കൊടുവിലാണ് വിഷാദത്തെ കുറയ്ക്കാൻ വ്യായാമം സഹായകമാകുമെന്ന കണ്ടെത്തലിലേക്കെത്തിയത്. കേംബ്രിജ്, സി‍ഡ്നി സർവകലാശാലകളിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. വ്യായാമമേ ചെയ്യാത്തവരെ അപേക്ഷിച്ച് ആഴ്ചയിൽ മൂന്നുതവണ നടക്കുന്നതുപോലും മാനസികാരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ​​ഗവേഷകർ പറഞ്ഞു. 

ആഴ്ചയിൽ മൂന്നു മുതൽ അഞ്ചുതവണയെങ്കിലും മുക്കാൽ മണിക്കൂറോളം വ്യായാമം ചെയ്യുന്നത് മാനസികാരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് 2018ലെ പഠനത്തിൽ പറഞ്ഞിരുന്നു. ഓട്ടം, നടത്തം, പെയിന്റിങ്, ചെറിയ ജോലികളിൽ ഏർപ്പെടുക തുടങ്ങിയ ചലനങ്ങൾ പോലും മാനസികാരോ​​ഗ്യത്തിന് നല്ലതാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.വീട്ടുജോലിയിൽ ഏർപ്പെടുന്നതു പോലും വിഷാദദിനങ്ങളെ പത്തുശതമാനത്തോളം കുറയ്ക്കുമെന്ന് ​ഗവേഷകർ കണ്ടെത്തിയിട്ടുള്ളതാണ്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു