ആരോഗ്യം

മൊമോസ് മുതല്‍ പേസ്ട്രി വരെ; സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ 4 ത്രിവര്‍ണ്ണ വിഭവങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്


ന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. എല്ലാ അര്‍ത്ഥത്തിലും എല്ലാ തലത്തിലേക്കും ആഘോഷം നിറയുകയാണ്. അപ്പോപ്പിന്നെ ഭക്ഷണത്തെ എന്തിന് മാറ്റിനിര്‍ത്തണം. തീന്‍മേശയിലും ത്രിവര്‍ണ്ണം നിറയ്ക്കാന്‍ ചില വിഭവങ്ങളായാലോ?

മൂന്ന് നിറങ്ങളില്‍ മൊമോസ്

നല്ല ചൂട് മൊമോസ് ഒരു കിടിലന്‍ തുടക്കമായിരിക്കും. ഇറച്ചിയോ പച്ചക്കറികളോ അകത്തെ ഫില്ലിങ്ങിനായി ഉപയോഗിക്കാം. ചീരയും കാരറ്റും മാവില്‍ അരച്ചുചേര്‍ത്താല്‍ മൂന്ന് നിറത്തില്‍ ഇവ തയ്യാറാക്കാം. തികച്ചും ആരോഗ്യകരവും. 

പനീര്‍ സ്‌കീവേഴ്‌സ്

സ്‌പെഷ്യല്‍ റെസിപ്പികളാകുമ്പോള്‍ അതില്‍ പനീര്‍ വിട്ടുകളയാനാവില്ല. പച്ച നിറത്തില്‍ മധുരമുള്ള പനീര്‍ സ്‌കീവേഴ്‌സ് ഒരുക്കുമ്പോള്‍ സാഫ്രണ്‍ നിറത്തിലെ സ്‌കീവേഴ്‌സ് എരിവുള്ളതാക്കാം. വെള്ളയ്ക്ക് അല്‍പം പുളിയുമായാല്‍ ഒറ്റ പ്ലേറ്റില്‍ സംഗതി കളറാകും. 

ത്രിവര്‍ണ്ണ പുലാവ്

തക്കാളിയും ചീരച്ചാറും ഉണ്ടെങ്കില്‍ സംഭവം റെഡിയാകും. പുലാവ് മൂന്ന് നിറത്തില്‍ തയ്യാറാക്കി ഒരു പ്ലേറ്റില്‍ വിളമ്പിയാല്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് അതൊരു വെര്‍ഫെക്ട് വിഭവമായിരിക്കും. #

തിരംഗ് പേസ്ട്രി

മധുരമില്ലാതെ എന്താഘോഷം. മൂന്ന് നിറത്തില്‍ ഒരു പേസ്ട്രി കൂടി തയ്യാറാക്കിയാല്‍ ഡൈനിങ് ടേബിളില്‍ അടിമുടി ഇന്ത്യന്‍ നിറങ്ങള്‍ തിളങ്ങുമെന്നുറപ്പ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം ഇന്നും തുടരും; കണ്ണൂരില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍