ആരോഗ്യം

വളർത്തുമൃഗങ്ങൾക്കും കുരങ്ങുപനി; സമ്പർക്കമുണ്ടായാൽ 21 ദിവസം മാറ്റിനിർത്തണം 

സമകാലിക മലയാളം ഡെസ്ക്

കുരങ്ങുപനി ബാധിച്ചവർ വീട്ടിലെ വളർത്തുമൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് ആരോഗ്യവിദ​ഗ്ധരുടെ മുന്നറിയിപ്പ്. മൃഗങ്ങൾക്ക് വൈറസ് പിടിപെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. രോഗലക്ഷണമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകിയ വളർത്തുമൃഗങ്ങളെ 21 ദിവസത്തേക്ക് വീട്ടിൽ നിന്നും മറ്റ് മൃഗങ്ങളിൽ നിന്നും ആളുകളിൽ നിന്നും അകറ്റി നിർത്തണമെന്നാണ് നിർദേശം. 

കഴിഞ്ഞ ആഴ്ച ഒരു ഇറ്റാലിയൻ ഗ്രേഹൗണ്ടിന് വൈറസ് ബാധയുണ്ടായി എന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇക്കാര്യം വീണ്ടും ശ്രദ്ധനേടുന്നത്. മൃഗത്തോടൊപ്പമാണ് ഉറങ്ങുന്നത് എന്നുപറഞ്ഞ ദമ്പതികളുടെ വളർത്തുനായക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 

എലികളിലും മറ്റ് വന്യമൃഗങ്ങളിലും കുരങ്ങുപനി അണുബാധ കണ്ടെത്തിയിട്ടുണ്ട്, ഇത് മനുഷ്യരിലേക്കും വൈറസ് പടർത്തും. എന്നാൽ നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളിൽ കുരങ്ങുപനി ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നാണ് ​ഗവേഷകർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്