ആരോഗ്യം

ദിവസം 10,700 സ്റ്റെപ്പ് നടക്കാം, സ്ത്രീകളുടെ പ്രമേഹ സാധ്യത കുറയ്ക്കും 

സമകാലിക മലയാളം ഡെസ്ക്

ദിവസം 10,700 സ്റ്റെപ്പുകൾ നടക്കുന്ന സ്ത്രീകൾക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവെന്ന് പഠനം. ശരീരം കൂടുതൽ അനങ്ങുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് ടെന്നെസിയിലെ വാൻഡർബിറ്റ് സർവകലാശാല നടത്തിയ ​ഗവേഷണത്തിൽ പറയുന്നത്. 5677 പേരിൽ ശരീരത്തിൽ ഘടിപ്പിക്കുന്ന ഫിറ്റ്ബിറ്റ് ഉപകരണം ഉപയോഗിച്ച് നാലു വർഷമെടുത്താണ് പഠനം നടത്തിയത്. 

ദിവസം 10,700 സ്റ്റെപ്പുകൾ താണ്ടുന്നവർക്ക് ദിവസം 6000 സ്റ്റെപ്പുകൾ നടന്നവരുമായി താരതമ്യം ചെയ്യുമ്പോൾ പ്രമേഹ സാധ്യത 44 ശതമാനം കുറവുള്ളതായാണ് കണ്ടെത്തിയത്. സൈക്ലിങ്, നീന്തൽ തുടങ്ങിയവ ആഴ്ചയിൽ 3-4 തവണ അരമണിക്കൂർ വീതം ചെയ്യുന്നത് പ്രമേഹ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും ​ഗവേഷകർ പറയുന്നു. വെയിറ്റ് ട്രെയിനിങ്ങും സ്ട്രെം​ഗ്ത്ത് ട്രെയിനിങ്ങും പുഷ് അപ്പ്, പ്ലാങ്ക്, പുൾ അപ്പ്, സ്ക്വാട്ടിങ് തുടങ്ങിയ വ്യായാമങ്ങളും പ്രമേഹത്തെ അകറ്റി നിർത്താൻ സഹായിക്കും. 

ശരീരത്തിൽ ഘടിപ്പിക്കുന്ന സ്മാർട്ട് വാച്ച് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് ദിനംപ്രതി എത്ര നടക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനാകും. ഇത് കൂടുതൽ നടക്കാൻ പ്രചോദനമാകുകയും ചെയ്യും. സ്റ്റെപ്പുകളുടെ എണ്ണത്തിന് പുറമേ ഹൃദയമിടിപ്പ്, വ്യായാമം ചെയ്തതിൻറെ ദൈർഘ്യം, കത്തിച്ചു കളഞ്ഞ കാലറി തുടങ്ങിയ വിവരങ്ങളെല്ലാം നൽകുന്ന ഇത്തരം ഉപകരണങ്ങൾ ആരോഗ്യത്തെ കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്