ആരോഗ്യം

തുണി മാസ്കുകൾക്ക് സുരക്ഷ കുറവ്, ഒമൈക്രോണിനെതിരെ ഈ മാസ്കുകൾ തെരഞ്ഞെടുക്കണമെന്ന് സിഡിസി 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: തുണി മാസ്കുകൾ കോവിഡ് 19നെതിരെ വലിയ സുരക്ഷ നൽകുന്നില്ലെന്ന് യുഎസ് സെൻ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. കോവിഡിൽ നിന്ന് പരമാവധി സുരക്ഷ ലഭിക്കാൻ എൻ95 മാസ്കുകളോ കെഎൻ95 മാസ്കുകളോ ധരിക്കണമെന്നാണ് സിഡിസി ആവശ്യപ്പെടുന്നത്. സർജിക്കൽ മാസ്കിനെയും റെസ്പിറേറ്ററുകളെയും അപേക്ഷിച്ച് തുണി മാസ്കുകൾ കോവിഡിൽ നിന്ന് ചെറിയ സുരക്ഷ മാത്രമേ നൽകുന്നുള്ളു എന്ന് സിഡിസി വ്യക്തമാക്കി. 

കോവിഡ് 19 മുൻകരുതലുകൾ സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങളിലാണ് സിഡിസി മാസ്കുകളുടെ സുരക്ഷയെക്കുറിച്ച് വിശദീകരണം നൽകിയത്. തീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദമായ ഒമൈക്രോൺ പടർന്നു പിടിക്കുന്നതിനിടെയാണ് സിഡിസിയുടെ പുതിയ മാർഗനിർദേശം. കഴിഞ്ഞ വർഷം സെപ്റ്റംബറിനു ശേഷം ഇതാദ്യമായാണ് സിഡിസി കോവിഡ് 19 മാനദണ്ഡങ്ങൾ പുതുക്കുന്നത്. 

മുഖത്തോടു നന്നായി ചേർന്നിരിക്കുന്ന ഡിസ്പോസിബിൾ സർജിക്കൽ മാസ്കുകളും കെഎൻ95 മാസ്കുകളും നിയോഷ് അംഗീകാരമുള്ള റെസ്പിറേറ്ററുകളുമാണ് കോവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നൽകുന്നത്. ലൂസ്‍‍ലി വൂവൺ ക്ലോത്ത് ഉപയോഗിച്ചു നിർമിച്ച മാസ്കുകളെക്കാൾ മികച്ച സുരക്ഷ നൽകുന്നത് കൂടുതൽ പാളികളുള്ളതും മികച്ച രീതിയിൽ നെയ്തെടുത്തതുമായ മാസ്കുകളാണ്, സിഡിസി വ്യക്തമാക്കി. അതേസമയം, മാസ്ക് ധരിക്കാത്തതിലും നല്ലത് ഏതെങ്കിലും ഒരു മാസ്ക് ധരിക്കുകയാണെന്നും സിഡിസി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു