ആരോഗ്യം

അലാറം സ്‌നൂസ് ചെയ്ത് വീണ്ടു കിടന്നുറങ്ങാറില്ലേ? എന്നാല്‍ ഇനി വേണ്ട; ആരോഗ്യം കൈയ്യീന്ന് പോകും 

സമകാലിക മലയാളം ഡെസ്ക്

റക്കമുണരുന്നതിന് മുമ്പ് രണ്ട് മൂന്ന് തവണയെങ്കിലും അലാറം സ്‌നൂസ് ചെയ്യുന്നവരാണ് ഭൂരിഭാഗവും. പ്രത്യേകിച്ച്, രാത്രിയില്‍ താമസിച്ചുറങ്ങി രാവിലെ നേരത്തെ എഴുന്നേല്‍ക്കണമെങ്കില്‍ കുറഞ്ഞത് നാല് അലാറമെങ്കിലും സെറ്റ് ചെയ്തിട്ടാകും ഉറങ്ങാന്‍ കിടക്കുന്നതുതന്നെ. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പതിവായി ഇങ്ങനെ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കുമെന്നും പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. 

അലാറം സ്‌നൂസ് ചെയ്യുമ്പോള്‍ അത് ഉറക്കത്തെ വിഭജിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് പ്രൊഡക്ടീവ് സ്ലീപ്പ് കിട്ടാതെവരും. ഉറക്കത്തിന് എന്‍ആര്‍ഇഎം (നോണ്‍ റാപ്പിഡ് ഐ മൂവ്‌മെന്റ്), ആര്‍ഇഎം (ദ്രുത നേത്ര ചലനം) എന്നിങ്ങനെ വിവിധ ഘട്ടങ്ങളുണ്ട്. നേരിയ ഘട്ടങ്ങളില് ആഴത്തിലേക്കുള്ള ഉറക്കത്തിലേക്ക് പ്രവേശിക്കുകയാണ് പതിവ്. പ്രത്യേകിച്ച് ശരീരത്തിന്റെ എല്ലാ പേശികളും വിശ്രമിക്കുന്ന ആര്‍ഇഎം ഘട്ടത്തിലേക്ക് വളരെ സാവധാനമാണ് എത്തുക. 

ഒരു ഉറക്ക ചക്രം സാധാരണയായി ഏകദേശം 90 മിനിറ്റ് നീണ്ടുനില്‍ക്കുകയും രാത്രിയില്‍ നാല് മുതല്‍ ആറ് തവണ വരെ ആവര്‍ത്തിക്കുകയും ചെയ്യും. അതേസമയം അലാറം സ്‌നൂസ് ചെയ്യാന്‍ ഓരോ തവണ ഉണരുമ്പോഴും ആഴത്തിലുള്ള ഉറക്ക ഘട്ടത്തെയാണ് അസ്വസ്ഥപ്പെടുത്തുന്നത്. അത്തരം ശല്യപ്പെടുത്തലുകള്‍ ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുകയും ചെയ്യും. 

ഉറക്കം മെച്ചപ്പെടുത്താന്‍ എന്നും ഒരേസമയത്ത് ഉറങ്ങാന്‍ കിടക്കുകയും ഒരേ സമയം ഉറക്കമുണരുകയും ചെയ്യുന്നത് ശീലിക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ഉറങ്ങുന്നതിന് മമ്പ്് ധാരാളം വെള്ളം കുടിക്കുകയും വേണം. കിടക്കുന്നതിന് തൊട്ട് മുമ്പുവരെ ഫോണില്‍ സമയം ചിലവഴിക്കുന്ന ശീലം മാറ്റണമെന്നും കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഫോണ്‍ മാറ്റിവയ്ക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു