ആരോഗ്യം

ചുറ്റും മധുരവും പലഹാരങ്ങളും മാത്രം, എങ്ങനെ കഴിക്കാതിരിക്കും?; ദഹനം ശരിയാക്കാന്‍ ഇവ കൂട്ടുപിടിക്കാം 

സമകാലിക മലയാളം ഡെസ്ക്

ഘോഷങ്ങള്‍ എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മവരുന്നത് കൊതിയൂറുന്ന വിഭവങ്ങള്‍ തന്നെയാണ്. പതിവില്‍ കൂടുതല്‍ ഭക്ഷണം അകത്താക്കും എന്ന് മാത്രമല്ല ആവശ്യത്തിലും കൂടുതല്‍ കഴിക്കും എന്നതും ആഘോഷദിനങ്ങളുടെ പ്രത്യേകതയാണ്. ദീപാവലി ഇങ്ങെത്തുന്നതോടെ എന്നും മധുരപലഹാരങ്ങളുടെ ബഹളമായിരിക്കും. പക്ഷെ കണക്കില്ലാതെ കഴിച്ചുകൂട്ടുന്നത് ദഹനപ്രശ്‌നമടക്കം പല ബുദ്ധമുട്ടുകളും ഉണ്ടാക്കുമെന്ന് സംശയം വേണ്ട. 

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ചും വ്യായാമം ചെയ്തുമെല്ലാം ദഹനപ്രശ്‌നങ്ങളെ ഒരു പരിധി വരെ നമുക്ക് പിടിച്ചുനിര്‍ത്താം. ഇതിനുപുറമെ തൈര്, ഇഞ്ചി പോലുള്ളവയും നിങ്ങളെ സഹായിക്കും.

തൈര്

ദഹനത്തിന് ഏറ്റവും മികച്ചതാണ് തൈര്. ഇത് പല രീതിയില്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം എന്നതാണ് ഏറ്റവും ഗുണകരം. തൈരില്‍ പ്രൊബയോട്ടിക്‌സ് അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം ശരിയാകാനും വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. 

കസ്‌കസ് 

ഫൈബറിന്റെ ഒരു മികച്ച സോഴ്‌സ് ആയ കസ്‌കസും പ്രൊബയോടിക്‌സിന്റെ അതേ പ്രയോജനമാണ് നല്‍കുന്നത്. വയറില്‍ ആവശ്യമുള്ള ബാക്ടീരിയയെ നല്‍കി ദഹനം സുഗമമാക്കാന്‍ ഇത് സഹായിക്കും. തലേദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് ഇവ പ്രഭാതഭക്ഷണത്തിനൊപ്പം കഴിക്കാം. 

ഇഞ്ചി

ദഹനത്തിന് സഹായിക്കുകയും ഉദരസംബന്ധമായ മറ്റ് ബുദ്ധമുട്ടുകള്‍ക്ക് പരിഹാരമാകുകയും ചെയ്യുന്ന ഒന്നാണ് ഇഞ്ചി. ചെറുകുടലിലൂടെ ഭക്ഷണം സുഘമമായി പോകുന്നതിനും നെഞ്ചെരിച്ചില്‍, ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇഞ്ചി നല്ലതാണ്. 

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അച്ചാറായും സാലഡായും തോരനായുമെല്ലാം ബീറ്റ്‌റൂട്ടിനെ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ചിലര്‍ ജ്യൂസടിച്ചും കുടിക്കാറുണ്ട്. 

ആപ്പിള്‍

ആപ്പിളില്‍ പെക്ടിന്‍ ധാരാളമുണ്ട്. ഇത് വയറിളക്കവും മലബന്ധവും ഉണ്ടാകുമ്പോള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതിനുപുറമേ വന്‍കുടലിലെ വീക്കം, അണുബാധ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും ഇത് കുറയ്ക്കും. 

പെരും ജീരകം

പെരുംജീരകം മലബന്ധം തടയുകയും ദഹനനാളത്തിലെ പേശികളെ മൃദുലമാക്കുകയും ചെയ്യും. ഗ്യാസ്, വയറുകമ്പിക്കുക തുടങ്ങിയ ബുദ്ധിമുട്ടകളെ അകറ്റിനിര്‍ത്താനും ഇത് സഹായിക്കും. രാവിലെ ഉറക്കമുണരുമ്പോള്‍ ഒരു ഗ്രാസ് പെരും ജീരകം ഇട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്