ആരോഗ്യം

ഇന്ത്യയിൽ മൂന്നിലൊന്ന് ആളുകൾക്ക് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ; എയിംസ് പഠനം

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിൽ മൂന്നിലൊന്ന് ആളുകളിൽ (38 ശതമാനം) ഫാറ്റിലിവർ/നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗം ബാധിച്ചതായി എയിംസ് പഠനം. മുതിർന്നവരിൽ മാത്രമല്ല, 35 ശതമാനം കുട്ടികളെയും ഈ രോ​ഗം ബാധിക്കുന്നുണ്ടെന്നാണ് ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ ഹെപ്പറ്റോളജിയിൽ പ്രദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

ഭക്ഷണത്തിലെ പാശ്ചാത്യവൽക്കരണമാണ് ഫാറ്റിലിവർ അഥവാ 'സ്റ്റെറ്റോഹെപ്പറ്റൈറ്റിസി'ന് പ്രധാന കാരണമായി ഡോക്‌ടർമാർ ചൂണ്ടികാണിക്കുന്നത്. ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം, ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുക, അനാരോഗ്യകരവും ഉദാസീനവുമായ ജീവിതശൈലിയും ഫാറ്റിലിവർ ഉണ്ടാക്കും.

പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ പോലെ തന്നെയാണ് ഈ രോ​ഗവും. നിലവിൽ ഫാറ്റിലിവറിന് മരുന്നില്ല. എന്നാൽ ഈ അവസ്ഥ മാറുന്നതാണെന്നും എയിംസിലെ ഗാസ്ട്രോഎൻട്രോളജി വിഭാഗം തലവൻ ഡോ. അനൂപ് സരയ പറയുന്നു.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നത് മാത്രമാണ് രോഗത്തെ അകറ്റാനുള്ള വഴി. പൊണ്ണത്തടി ഉള്ളവർ ശരിയായ ഭക്ഷണരീതിയിലൂടെയും ഫാസ്റ്റ് ഫുഡ് ഒഴിവാക്കിയും മധുരം ചേർന്ന ഭക്ഷണം ഒഴിവാക്കിയും ശരീരഭാരം കുറയ്ക്കുന്നത് രോഗസാധ്യതയും കുറയ്ക്കും. ഇന്ത്യയിൽ കരൾരോഗത്തിന് മദ്യപാനം ഒരു പ്രധാന കാരണമാണ്. മദ്യപാനികൾക്ക് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സീറോസിസ് ഇവ വരാം. ഇത് ക്രമേണ ലിവർ കാൻസറിനും മരണത്തിനും കാരണമാകും.
 

എയിംസ് നടത്തിയ ഒരു പഠനത്തിൽ ക്ഷയരോഗ മരുന്ന് കഴിച്ച രോഗികളിൽ 67 ശതമാനം പേർ കരളിനു ക്ഷതം സംഭവിച്ച് മരിച്ചതായി കണ്ടെത്തി. ഇവരിൽ 60 ശതമാനവും ക്ഷയരോഗം ഉണ്ടെന്ന് ഉറപ്പിക്കാതെ സ്വയം മരുന്നു കഴിച്ചവരാണ്. സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ് ഡോ. സരയ പറയുന്നു. ന്യൂഡൽഹി എയിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം നടത്തിയ മറ്റൊരു പഠനത്തിൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ ബാധിച്ച 30 ശതമാനം പേർക്ക് കരളിന് ഗുരുതരമായ ക്ഷതം ഉണ്ടായതായി കണ്ടു. 50 ശതമാനത്തിലധികമായിരുന്നു ഇവരുടെ മരണനിരക്ക്. ശുദ്ധജലം മാത്രം ഉപയോഗിക്കുന്നു എന്നുറപ്പുവരുത്തിയാൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ തടയാൻ സാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

സലിം c/o സുരഭി മോഹൻ, മരിച്ചിട്ട് അ‍‍ഞ്ചാം മാസം സലിമിന് വിലാസമായി, മനുഷ്യത്വം

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

'കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ടൊവിനോ ന്യായീകരിക്കുന്നു: സിനിമയോട് കൂറുണ്ടെങ്കിലും യൂട്യൂബിലെങ്കിലും റിലീസ് ചെയ്യൂ'

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ തന്നെ, 1947ല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചില്ല?: കങ്കണ റണാവത്ത്