ആരോഗ്യം

മുലപ്പാലിലുള്ള ഒരു ഘടകം കുട്ടികളുടെ ചലനശേഷി ഉത്തേജിപ്പിക്കും, സെറിബ്രൽ പാൾസി കുറയ്ക്കുമെന്ന് പഠനം

സമകാലിക മലയാളം ഡെസ്ക്


മുലപ്പാലിൽ അടങ്ങിയിട്ടുള്ള ഒരു ഘടകം കുട്ടികളുടെ ചലനശേഷിയെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി പോലുള്ള നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുമെന്ന് പഠനം. തലച്ചോറിലെ വെളുത്ത ദ്രവ്യത്തിന്റെ കുറവ് നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും നവജാതശിശുക്കളിൽ ഇതിന്റെ പരണിതഫലം തടയാൻ നിലവിൽ മരുന്നുകളൊന്നും ലഭ്യമല്ല. എന്നാല്‍, എലികളില്‍ നടത്തിയ പുതിയ പഠനത്തില്‍ മുലപ്പാലിലെ ഒരു ഫാറ്റി മോളിക്ക്യൂള്‍ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിച്ച് പുതിയ വെളുത്ത ദ്രവ്യം നിര്‍മ്മിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. 

മുലപ്പാലിലുള്ള ലിപിഡ് മോളിക്യൂള്‍ തലച്ചോറില്‍ പ്രവേശിച്ച് കോശങ്ങളുമായി ബന്ധിക്കും. ഇത് ഒലിഗോഡെന്‌ഡ്രോസൈറ്റ്‌സ് എന്ന ഒരുതരം കോശമായി മാറും. ഒലിഗോഡെന്‌ഡ്രോസൈറ്റ്‌സ് നാഡീവ്യൂഹത്തില്‍ വെളുത്ത ദ്രവ്യത്തിന്റെ ഉത്പാദനം അനുവദിക്കുന്ന ഒരു കേന്ദ്രം പോലെയാണ് പ്രവര്‍ത്തിക്കുക. ഇത് മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ ചലനശേഷിയെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി പോലുള്ള നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റും.

കുട്ടികളുടെ മസ്തിഷ്‌ക വികാസത്തില്‍ മുലപ്പാല്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാണ്. പക്ഷെ, മുലപ്പാലില്‍ പല തരത്തിലുള്ള കൊഴുപ്പുകളുണ്ട്. എന്നാല്‍ ഇതില്‍ ഒരു ലിപിഡ് മോളിക്യൂള്‍ ആണ് വെളുത്ത ദ്രവ്യത്തിന്റെ ഉത്പാദനത്തെ സഹായിക്കുന്നത്. ഈ ലിപിഡ് മോളിക്യൂള്‍ ഏതാണെന്ന് കണ്ടെത്താനുള്ള തെറാപ്പികളാണ് ഇനി തുടങ്ങേണ്ടതെന്ന് പഠനം നടത്തിയ ഡ്യൂക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു

അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി നെടുമ്പാശ്ശേരിയില്‍ പിടിയില്‍