ആരോഗ്യം

ഹൃദയത്തെ സംരക്ഷിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ 

സമകാലിക മലയാളം ഡെസ്ക്


നാരോഗ്യകരമായ ജീവിതശൈലി ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കും എന്നകാര്യം എല്ലാവർക്കുമറിയാം. ഇതൊഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രമേഹം, രക്തസമ്മർദ്ദം പോലെ ഹൃദ്രോഗസാധ്യത കൂട്ടുന്ന ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കാൻ ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശരീരത്തിൽ കൊളസ്‌ട്രോളിൻറെ അളവ് അധികമാകുന്നതും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടും. അതുകൊണ്ട് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനുള്ള വഴികളും സ്വീകരിക്കണം. 

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് വളരെ പ്രധാനമാണ്. ഹൃദയാരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവും കുറച്ച് ഇതിന് പകരം ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കണം. ഇതിനൊപ്പം ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ശരീരത്തിലെ ജലാംശം നിലനിർത്താനും ശ്രദ്ധിക്കണം. ഹൃദയത്തിന്റെ മാത്രമല്ല ശരീരത്തിന്റെ മൊത്തം ആരോ​ഗ്യത്തിന് ഇത് നല്ലതാണ്. പുകവലിയും മദ്യപാനവും ഉപേക്ഷിക്കേണ്ടതും ഹൃദ്രോഗം തടയാൻ പ്രധാനപ്പെട്ടതാണ്. 

മാനസിക സമ്മർദ്ദം കുറയ്ക്കാനും ശ്രദ്ധിക്കണം. നന്നായി ഉറങ്ങുന്നുണ്ടെന്നും ഉറപ്പാക്കണം. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയർക്കുന്നവിധം വ്യായാമം ചെയ്യാനും സമയം കണ്ടെത്തണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു