ആരോഗ്യം

വലിപ്പം കൂടിയ മാറിടം പുരുഷന്മാരെ വിഷാദത്തിലാക്കും, നാണക്കേട് കാരണം ആള്‍ക്കൂട്ടം ഒഴിവാക്കും; എന്താണ് ഗൈനക്കോമാസ്റ്റിയ 

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളെപ്പോലെ പുരുഷന്മാരും വലിപ്പം കൂടിയ മാറിടം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഗൈനക്കോമാസ്റ്റിയ എന്ന അവസ്ഥ 21നും 40നും ഇടയില്‍ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ്. ഇതുമൂലമുണ്ടാകുന്ന നാണക്കേട്, പരിഹാസം, ആത്മാഭിമാനക്കുറവ്, ഉത്കണ്ഠ, വിഷാദം എന്നിവ കാരണം വലിയൊരു വിഭാഗവും സ്തനങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ക്ക് തയ്യാറാകാറുണ്ട്. 

കാരണങ്ങള്‍

ടെസ്‌റ്റോസ്റ്റീറോണ്‍ കുറയുന്നതോ ഈസ്ട്രജന്റെ ഇളവ് കൂടുന്നത് മൂലമോ ഉണ്ടാകുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സ്തനങ്ങളുടെ അമിത വളര്‍ച്ചയ്ക്ക് കാരണമാകും. സ്തനങ്ങളിലെ കോശം വീര്‍ക്കുകയും വലുതായി കാണപ്പെടുകയും ചെയ്യും. അമിതവണ്ണം, സ്റ്റിറോയിഡ് ഉപയോഗം, മരുന്നുകള്‍ എന്നിവ മൂലമോ കരള്‍, വൃക്ക എന്നിവയുടെ തകരാറുകളും തൈറോയ്ഡ് പ്രശ്‌നങ്ങളുമൊക്കെ അസാധാരണ സ്തന വളര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്. 21നും 40നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് ഈ പ്രശ്‌നം നേരിടുന്നത്. 

നാണക്കേടും നിരാശയും

ഗൈനക്കോമാസ്റ്റിയ മൂലം കടുത്ത അസ്വസ്ഥതയാണ് പല പുരുഷന്മാരും നേരിടുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലരുടെയും സമാധാനം തന്നെ ഇതുമൂലം തകരും. വിഷാദം, സമ്മര്‍ദ്ദം, നിരാശ, ഏകാന്തത തുടങ്ങിയ പല പ്രശ്‌നങ്ങളും അവര്‍ അനുഭവിക്കാന്‍ തുടങ്ങും. ആളുകള്‍ കൂടുന്ന ഇടങ്ങള്‍ പലരും ഒഴിവാക്കാന്‍ തുടങ്ങും. സ്വന്തം ശരീരത്തിന്മേലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട് സ്വയം വിമര്‍ശിക്കുന്ന നിലയിലേക്കെത്തും. സ്തനങ്ങള്‍ മറയ്ക്കാന്‍ അയഞ്ഞ വലിപ്പം കൂടിയ വസ്ത്രങ്ങള്‍ ബോധപൂര്‍വ്വം തെരഞ്ഞെടുക്കുന്നതടക്കം പല മാറ്റങ്ങളും കൊണ്ടുവരും. എന്തിനധികം ബീച്ചിലേക്കുള്ള യാത്രയടക്കം പലരും അവസാനിപ്പിക്കാന്‍ ഗൈനക്കോമാസ്റ്റിയ കാരണമാകാറുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ശസ്ത്രക്രിയ

സ്തന വളര്‍ച്ച കുറയ്ക്കാന് ശരീരഭാരം കുറയ്ക്കുന്നതടക്കമുള്ള ശ്രമങ്ങള്‍ സഹായിക്കുമെങ്കിലും കാര്യമായ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശസ്ത്രക്രിയ തന്നെയാണ് ശരിയായ മാര്‍ഗ്ഗമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലൈപ്പോസക്ഷന്‍ നടത്തി കൊഴുപ്പ് എടുത്തുകളയുകയാണ് ശസ്ത്രക്രിയയിലെ ആദ്യ പടി. ഷര്‍ട്ട് ഊരിയാലും മുറിവിന്റെ പാടുകള്‍ കാണാത്ത രീതിയില്‍ തീരെ ചെറുതായിരിക്കും ശസ്ത്രക്രിയ മൂലമുണ്ടാകുന്ന പാടുകള്‍. ഏതൊരു ശസ്ത്രക്രിയയേയും പോലെ അപൂര്‍വമായി സങ്കീര്‍ണതകള്‍ ഉണ്ടാവാം. പൊതുവെ വളരെ സുരക്ഷിത ശസ്ത്രക്രിയ ആണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍