ആരോഗ്യം

മുന്നോട്ടല്ല... പിന്നോട്ട്..! പുറകിലേക്ക് നടന്ന് നോക്കാം, ശരീരത്തിനും മനസ്സിനും നല്ലത് 

സമകാലിക മലയാളം ഡെസ്ക്

ടത്തം ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. പക്ഷെ, പുറകിലോട്ട് നടന്ന് പരീക്ഷിച്ചിട്ടുണ്ടോ? മുമ്പോട്ടുള്ള നടത്തത്തേക്കാൾ ​ഗുണം പുറകോട്ട് നടക്കുന്നതിനാണെന്നാണ് ഗവേഷകർ പറയുന്നത്. ‌കേൾക്കുമ്പോൾ അതിശയമൊക്കെ തോന്നുമെങ്കിലും പുറകിലേക്കു നടക്കുന്നത് ശീലമാക്കിയാൽ ശാരീരികാരോ​ഗ്യത്തിനൊപ്പം മനസിന്റെ ആരോ​ഗ്യത്തിനും നല്ലതാണെന്നാണ് ഗവേഷകരുടെ വാദം. 

പുറകിലേക്കുള്ള നടത്തം തുടയെല്ലിനു സമീപത്തെ പേശികൾക്കും കാൽമുട്ടിനും നല്ലതാണ്. ഹൃദയാരോ​ഗ്യത്തിനും ശരീരത്തിന്റെ ബാലൻസ് നിലനിർത്താനും ഇത് സഹായിക്കും. ഏകോപനകഴിവുകൾ മെച്ചപ്പെടുത്താനും പിന്നോട്ടുനടത്തം നല്ലതാണ്. കൂടുതൽ ശ്രദ്ധ വേണ്ടതിനാൽ പിന്നോട്ടുനടക്കുന്നത് തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തും.‍‌ 

മുമ്പോട്ടുനടക്കുന്നതിനെ അപേക്ഷിച്ച് പിന്നോട്ടുനടക്കുന്നതിന് വേ​ഗത കുറവായിരിക്കും, ചെറിയ ചുവടുകൾ വച്ചായിരിക്കും നടക്കുന്നത്. ഇത് കാലിനു താഴെയുള്ള പേശികൾക്ക് ​ഗുണം ചെയ്യും. ആഴ്ച്ചയിൽ രണ്ടര മണിക്കൂറെങ്കിലും ഇങ്ങനെ നടക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. സാധാരണ നടത്തത്തേക്കാൾ കൂടുതൽ ഊർജം വേണ്ടതിനാൽ വണ്ണംകുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും ഈ രീതി ശീലമാക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

അറ്റകുറ്റപ്പണി; നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ ശ്രദ്ധിക്കുക

അസംഗഢില്‍ ഇന്ത്യാ സഖ്യ റാലിയില്‍ സംഘര്‍ഷം; എസ്പി പ്രവര്‍ത്തകര്‍ തമ്മിലടിച്ചു, ലാത്തിച്ചാര്‍ജ് ( വീഡിയോ)

ആദ്യം മലേഷ്യയിൽ ഇപ്പോൾ ദേ ജപ്പാനിൽ; ടൊവിനോയുടെ ചിത്രമേറ്റെടുത്ത് ആരാധകർ

ലാലേട്ടന് പിറന്നാള്‍ സമ്മാനം; കിരീടം പാലം ഇനി വിനോദസഞ്ചാര കേന്ദ്രം