ആരോഗ്യം

‌ആഴ്ചയിൽ എത്ര മുട്ട കഴിക്കാം? ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?, അറിയാം 

സമകാലിക മലയാളം ഡെസ്ക്

മുട്ട അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ കൂടാൻ കാരണമാകുമെന്ന് ആരോഗ്യവിദ​ഗ്ധരടക്കം പറയാറുണ്ട്. എന്നാൽ പ്രോട്ടീനും വൈറ്റമിൻ ഡിയും കോളൈൻ പോലുള്ള പോഷകങ്ങളും അടങ്ങിയ മുട്ട സമീകൃത ആഹാരമാണെന്നും നമുക്കറിയാം. എന്നാൽ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ? ആഴ്ചയിൽ എത്ര മുട്ട കഴിക്കാം? ഈ സംശയങ്ങൾക്കുള്ള ഉത്തരമാണ് പുതിയ പഠനം. ‌
‌‌
ആഴ്ചയിൽ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്ത സമ്മർദം എന്നിവയുടെ സാധ്യത കുറയ്ക്കുമെന്നാണ് പുതിയ ചില പഠനങ്ങൾ പറയുന്ന്. അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെയോ രക്തസമ്മർദത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. പരിമിതമായ തോതിൽ മുട്ട കഴിക്കുന്നതാണ് സുരക്ഷിതമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഉൾപ്പെടെയുള്ള ആരോഗ്യ സംഘടനകളും പറയുന്നുണ്ട്. 

അതേസമയം മുട്ട കൊളസ്ട്രോളിലും ട്രൈഗ്ലിസറൈഡ് തോതിലും ചെലുത്തുന്ന സ്വാധീനം ഈ ഗവേഷണങ്ങൾ പരിശോധിച്ചിട്ടില്ലെന്ന ചില വിമർശനങ്ങളും ഉയരുന്നുണ്ട്. രക്തസമ്മർദവും പ്രമേഹ സാധ്യതകളും മാത്രം പരിഗണിച്ചാണ് മുട്ട ഹൃദയത്തിന് നല്ലതാണെന്ന് ഈ പഠനങ്ങൾ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു