ആരോഗ്യം

'ഏത് നേരവും ആ കുന്തം ചെവിയിൽ വച്ച് ഇരിക്കും, വിളിച്ചാലും കേൾക്കില്ല'; ഇയർഫോൺ ഉപയോ​ഗം കേൾവിശക്തി നശിപ്പിക്കുമോ?  

സമകാലിക മലയാളം ഡെസ്ക്

സ്മാര്‍ട്ട്‌ഫോണ്‍ മാത്രമല്ല സ്മാര്‍ട്ട് ഉപകരണങ്ങളെല്ലാം തന്നെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തവയായി മാറിക്കഴിഞ്ഞു. കൈയില്‍ മൊബൈല്‍ ഫോണും ചെവിയില്‍ ഇയര്‍ഫോണുമെല്ലാം സ്ഥിരമായി സ്ഥാനം പിടിച്ചിരിക്കുകയാണ്. ഹെഡ്‌ഫോണ്‍, ഇയര്‍ഫോണ്‍, എയര്‍പോഡ്‌സ് എന്നിവ ചെറുപ്പക്കാര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ശീലമായിത്തുടങ്ങി. എന്നാല്‍ പോര്‍ട്ടബിള്‍ ആയിട്ടുള്ള ഇത്തരം ഓഡിയോ ഉപകരണങ്ങള്‍ പതിവായി ഉപയോഗിക്കുന്നതും ക്ലബ്ബുകളിലും സംഗീതനിശകളിലും സ്ഥിരമായി പങ്കെടുക്കുന്നതുമാണ് കേള്‍വിശക്തി നഷ്ടപ്പെടാനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ദീര്‍ഘനേരം ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നു എന്നതാണ് ഇവ രണ്ടിലും പൊതുവായുള്ളത്. 

ഓഡിയ ഉപകരണങ്ങള്‍ എങ്ങനെയാണ് ശരിയായി ഉപയോഗിക്കേണ്ടത് എന്ന കാര്യത്തില്‍ കൃത്യമായ അറിവ് ഇല്ലാത്തതാണ് ടിന്നിടസ്, താത്കാലികമായി കേള്‍വിശക്തി നഷ്ടം, അമിത ശബ്ദം മൂലം കേള്‍വിശക്തി നഷ്ടം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി പറയുന്നത്. ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ഉയര്‍ന്ന വോളിയത്തില്‍ ഇയര്‍ഫോണില്‍ പാട്ട് കേള്‍ക്കുന്നവര്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളില്‍ ദിവസത്തില്‍ 80 മിനിറ്റ് നേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വിശക്തിയെ സാരമായി ബാധിക്കും. 

ശാന്തമായ അന്തരീക്ഷത്തില്‍ പാട്ടുകേള്‍ക്കുന്നതിനേക്കാള്‍ ഉച്ചത്തിലാണ് ബസ്സിലും ട്രെയിനിലും മറ്റും യാത്രചെയ്യുമ്പോള്‍ ഇയര്‍ഫോണ്‍ വോളിയം ക്രമീകരിക്കുന്നത്. ചുറ്റുപാടുമുള്ള ശബ്ദം 24 മണിക്കൂറും 70 ഡെസിബലില്‍ താഴെയായിരിക്കണം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അത് അഞ്ച് ഡെസിബല്‍ കൂടിയാല്‍ പോലും കേള്‍വി സമയം 7-8 മണിക്കൂര്‍ കുറയ്ക്കണം. 

ദീര്‍ഘനേരം വലിയ ശബ്ദത്തില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ ചെവിയുടെ ഉള്‍ഭാഗം തളര്‍ന്നുപോകുകയും ഓഡിറ്ററി നാഡി സെന്‍സിറ്റീവ് ആകുകയും ചെയ്യും. ഇതാണ് താത്കാലിക കേള്‍വിക്കുറവിലേക്ക് നയിക്കുന്നത്. ചില സാഹചര്യങ്ങളില്‍ ഉച്ചത്തിലുള്ള ശബ്ദം സ്ഥിരമായ ശ്രവണ നഷ്ടം സംഭവിക്കാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ കൊണ്ടാണ് ആരോഗ്യകരമായ ശ്രവണ ശീലം പതിവാക്കണമെന്ന് പറയുന്നത്. ഇത്തരം ഉപകരണങ്ങള്‍ 60 ഡസിബലില്‍ താഴെ തീവ്രതയില്‍ ദിവസവും 1-3 മണിക്കൂര്‍ നേരം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. മാളുകള്‍, ജിം, ബസ് തുടങ്ങിയ ശബ്ദമുഖരിതമായ സ്ഥലങ്ങളില്‍ ആയിരിക്കുമ്പോള്‍ ഇയര്‍ഫോണുകളും മറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കണം. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു