ആരോഗ്യം

കോളസ്ട്രോൾ ഉണ്ടോ? എന്ത് കഴിക്കാം?, ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവ

സമകാലിക മലയാളം ഡെസ്ക്

ഹൃദ്രോ​ഗം അടക്കമുള്ള പ്രശ്നങ്ങളിലേക്കെത്തിക്കുന്ന കൊളസ്ട്രോൾ അത്ര നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. കൊളസ്ട്രോൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ, കഴിക്കുന്ന, ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. എന്ത് കഴിക്കണമെന്നും എന്ത് കഴിക്കരുതെന്നും കൃത്യമായ ധാരണ വേണം. കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും അറിയാം. 

കഴിക്കാം ഇവ

പച്ചിലകൾ: ധാരാളം വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, അയണ്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയിട്ടുള്ളവയാണ് ചീര, കെയ്ല്‍, കൊള്ളാര്‍ഡ് ഗ്രീന്‍ പോലുള്ള പച്ചിലകൾ. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇവ കഴിക്കുന്നത് സഹായിക്കും. 

ഹോള്‍ ഗ്രെയ്നുകള്‍: ഉയര്‍ന്ന ഫൈബര്‍ തോതുള്ള ഹോള്‍ ഗ്രെയ്നുകള്‍ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം, പ്രമേഹം ചിലതരം അര്‍ബുദം എന്നിവയുടെ സാധ്യത ലഘൂകരിക്കാന്‍ ഹോള്‍ ഗ്രെയ്നുകള്‍ സഹായിക്കും. 

നട്സും വിത്തുകളും: നട്സുകളും വിത്തുകളും ഹൃദയാരോഗ്യത്തിനും ദഹനവ്യവസ്ഥയ്ക്കും ഉത്തമമാണ്. പ്രോട്ടീന്‍, അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്, സോല്യുബിള്‍ ഫൈബര്‍ എന്നിവയെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. വാള്‍നട്ട്, ആല്‍മണ്ട്, മത്തങ്ങ വിത്ത്, ചിയ സീഡ്സ് എന്നിവ കഴിക്കാം.  കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. 

ഫാറ്റി ഫിഷ്: ആരോഗ്യകരമായ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യ വിഭവങ്ങള്‍ കഴിക്കാം. ശരീരത്തിന് നല്ല കൊഴുപ്പിനെ നൽകാനും കൊളസ്ട്രോള്‍ നിയന്ത്രണത്തിലും സാല്‍മണ്‍ നല്ലതാണ്. 

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ 

വറുത്ത ഭക്ഷണം: എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളിലും സാച്ചുറേറ്റഡ് കൊഴുപ്പ് അധികമാണ്. ഇവയും കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കണം. 

സംസ്കരിച്ച ഭക്ഷണം: പിസ, ഹോട് ഡോഗ്, ബേക്കണ്‍ പോലുള്ള സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ തോത് ഉയരാൻ കാരണമാകും. ഇവയിലുള്ള സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും രക്ത സമ്മര്‍ദത്തെയും ബാധിക്കും. 

ബേക്കറി പലഹാരം: കേക്ക്, പേസ്ട്രി, കുക്കീസ് എന്നിവയിൽ കൊഴുപ്പും പഞ്ചസാരയും അമിതമാണ്. ഇത്തരം പലഹാരങ്ങൾ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും ഉയര്‍ത്തും.  

റെഡ് മീറ്റ്: ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റില്‍ സാച്ചുറേറ്റഡ് കൊഴുപ്പ് അധികമാണ്. ഇത് കൊളസ്ട്രോള്‍ തോത് ഉയര്‍ത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്