ആരോഗ്യം

തലച്ചോറിന് പ്രായമാകാതിരിക്കാന്‍ വളര്‍ത്തുമൃഗങ്ങളെ കൂട്ടുപിടിക്കാം; രസകരമായ വ്യത്യാസങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്


വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുണ്ടെങ്കില്‍ കൂട്ടിന് മറ്റാരും വേണ്ട എന്നാണ് പറയുന്നത്. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവര്‍ ഒപ്പമുണ്ടാകും. ഇതുമാത്രമല്ല ഇതിനപ്പുറവും വളര്‍ത്തുമൃഗങ്ങളുമായുള്ള സഹവാസം നിങ്ങള്‍ക്ക് നല്‍കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങള്‍ ഉള്ളത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനം പറയുന്നത്.

അഞ്ച് വര്‍ഷത്തിലധികം വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ കൊഗ്നിറ്റീവ് മെമ്മറി ടെസ്റ്റില്‍ വളര്‍ത്തുമൃഗങ്ങള്‍ ഇല്ലാത്തവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. യുഎസ്സിലെ 50 വയസ്സിലധികം പ്രായമുള്ള ആളുകളില്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ആറ് വര്‍ഷം നീണ്ടുനിന്ന് പഠനത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉള്ള ആളുകളുടെ കൊഗ്നിറ്റീവ് സ്‌കോറില്‍ രസകരമായ വ്യത്യാസങ്ങള്‍ കണ്ടതായി ഗവേഷകര്‍ പറയുന്നു. 

വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നതും കൂടുതല്‍ നടക്കുന്നതുമെല്ലാം ജീവിതചര്യയുടെ ഭാഗമായി മാറും. ദിവസേന ശരീരം കൂടുതല്‍ ചലിക്കുന്നത് തലച്ചോറിന്റെ ആരോഗ്യവും കൂടുതല്‍ കാലം പ്രവര്‍ത്തനക്ഷമമാകാനുള്ള ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏകാന്തതയും സമ്മര്‍ദ്ദവുമൊക്കെ അകറ്റാന്‍ സഹായിക്കുന്നതുകൊണ്ട് വളര്‍ത്തുമൃഗങ്ങള്‍ ആളുകളെ സന്തോഷമായിരിക്കാന്‍ സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ