ആരോഗ്യം

ഒരു മാസം മദ്യപിക്കാതിരുന്നാൽ എന്ത് സംഭവിക്കും? ശരീരത്തിന്റെ പ്രതികണം അറിയാം 

സമകാലിക മലയാളം ഡെസ്ക്

'മദ്യപിക്കരുത്', 'മദ്യപാനം കുറയ്ക്കണം' തുടങ്ങിയ ഉപദേശമൊക്കെ കേൾക്കുമ്പോൾ എല്ലാവരുടെയും നെറ്റിചുളിയാറുണ്ട്. പക്ഷെ, ഒരു മാസം ഒന്ന് പരീക്ഷിച്ചുനോക്കൂ, ശരീരത്തിൽ പ്രകടമാകുന്ന മാറ്റങ്ങൾ അതിശയിപ്പിക്കുന്നതായിരിക്കും. തടസ്സമില്ലാത്ത നല്ല ഉറക്കം, മെച്ചപ്പെട്ട ഊർജനില, മാനസികവ്യക്തത തുടങ്ങിയ വ്യത്യാസങ്ങൾ കാണാം. ശരീരഭാരത്തിലും ചെറുതല്ലാത്ത മാറ്റം കാണാം. മുപ്പതു ദിവസം മദ്യം കഴിക്കാതിരുന്നാൽ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും?

• മദ്യപാനികൾക്ക് കരൾരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. മിതമായി മദ്യപിക്കുന്നവർ മുതൽ അമിത മദ്യപാനികൾക്കു വരെ എപ്പോഴും ഈ ആശങ്ക മുന്നിലുണ്ടാകും. അതേസമയം, മദ്യപാനം ഉപേക്ഷിച്ചാൽ കരളിനുണ്ടായ ക്ഷതം മാറി ഏതാനും ആഴ്ചകൾ കൊണ്ട് കരൾ പൂർവസ്ഥിതിയിലാകും. 

• മദ്യത്തിന്റെ ഉപയോ​ഗം ചീത്ത കൊളസ്ട്രോൾ നില കൂടാൻ കാരണമാകും. ഇത് ഹൃദയധമനികളിൽ തടസ്സം ഉണ്ടാക്കി ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകും. മദ്യം ഉപേക്ഷിക്കുന്നത് നല്ല കൊളസ്ട്രോൾ കൂടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും. 

• മദ്യത്തിൽ കലോറി കൂടുതലാണ്. അതുകൊണ്ടുതന്നെ മദ്യപാനം മൂലം ശരീരഭാരം കൂടുമെന്ന കാര്യത്തിൽ സംശയം വേണ്ട. മദ്യം ഉപേക്ഷിച്ചാൽ അമിതഭാരം കുറയുകയും വയറിലെ കൊഴുപ്പ് കുറയുകയും ചെയ്യും. 

• മദ്യപാനം കാൻസർ സാധ്യത കൂട്ടുന്ന ശീലമാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന കാൻസറുകൾ നിരവധിയാണ്. മദ്യം ഉപേക്ഷിക്കുന്നതിലൂടെ ഈ അപകടസാധ്യത കുറയ്ക്കാം. 

• അമിതമദ്യപാനം മൂലം ഓർമ്മക്കുറവുണ്ടാകും. മദ്യപാനികളുടെ തലച്ചോറിനു • നാശം സംഭവിക്കുകയും ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥിയിലേക്കെത്തുകയും ചെയ്യും. മദ്യപാനം ഉപേക്ഷിക്കുന്നത് ഏകാ​ഗ്രത കൂടാൻ സഹായിക്കും. 

• മദ്യപിക്കുന്നവരിൽ തലച്ചോറിലെ ഡോപമിന്റെ അളവ് വളരെ കൂടുതലായിരിക്കും. മദ്യം ഉപേക്ഷിക്കുമ്പോൾ ഡോപമിന്റെ അഭാവം ഉണ്ടാകും. അതുകൊണ്ട്, പെട്ടെന്ന് മദ്യമുപേക്ഷിക്കുമ്പോൾ സങ്കടം, ദുഃഖം, നിരാശ തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി