ആരോഗ്യം

മറവി പ്രായമായവരുടെ രോ​ഗമല്ല!, മുപ്പതുകളിലും തേടിയെത്താം; ലക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ൽസ്ഹൈമേഴ്സ് പോലുള്ള മറവിരോഗങ്ങൾ എന്ന് കേൾക്കുമ്പോൾ പൊതുവേ പ്രായമായ ആളുകളെയാണ് എല്ലാവർക്കും ഓർമ്മവരുന്നത്. എന്നാൽ പ്രായമാകുമ്പോൾ മാത്രമല്ല, ചിലരിൽ മുപ്പതുകൾ മുതൽ തന്നെ മറവിരോഗത്തിൻറെ ലക്ഷണങ്ങൾ കണ്ടുതുടങ്ങാമെന്നാണ് ഡോക്ടർമാർ പറയുന്നത്. 30നും 64നും ഇടയിൽ പ്രായമുള്ള 39 ലക്ഷം പേർക്ക് യങ് ഓൺസെറ്റ് അൽസ്ഹൈമേഴ്സ് എന്ന ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. 

യങ് ഓൺസെറ്റ് അൽസ്ഹൈമേഴ്സിൽ ലക്ഷണങ്ങൾ അൽപം വ്യത്യസ്തമായിരിക്കും. സാധാരണ അൽസ്ഹൈമേഴ്സ് രോഗികളെപ്പോലെ ഓർമക്കുറവായിരിക്കില്ല ചെറുപ്പക്കാരിൽ വരുന്ന അൽസ്ഹൈമേഴ്സിന്റെ ലക്ഷണം. ശ്രദ്ധക്കുറവ്, കൈകൾ കൊണ്ടുള്ള ആംഗ്യങ്ങൾ അനുകരിക്കാൻ കഴിയാതെവരിക, എവിടെയാണെന്നതിനെക്കുറിച്ച് ധാരണക്കുറവ്, അമിതമായ ഉത്കണ്ഠ, വിഷാദരോഗം എന്നിവയും പെരുമാറ്റത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായിരിക്കും ലക്ഷണങ്ങൾ. 

ചെറുപ്പത്തിൽ അൽസ്ഹൈമേഴ്സ് ബാധിച്ചായ പ്രായമായതിനുശേഷം രോ​ഗം വരുന്നവരേക്കാൾ ആയുർദൈർഘ്യം രണ്ട് വർഷം കുറവായിരിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. യങ് ഓൺസെറ്റ് അൽസ്ഹൈമേഴ്സ് രോഗമുള്ളവരുടെ തലച്ചോറിൽ ത്വരിത ഗതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നുയ. ആക്ടീവ് ആയിട്ടുള്ള ജീവിതശൈലിയും ശരിയായ ഭക്ഷണക്രമവും ജനിതകപരമല്ലാത്ത അൽസ്ഹൈമേഴ്സിന്റെ സാധ്യതകൾ കുറയ്ക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി