ആരോഗ്യം

വണ്ണം കുറഞ്ഞില്ലെങ്കിലും മുടി തീരാറായി! ഡയറ്റിനിടയിലെ മുടികൊഴിച്ചിൽ എങ്ങനെ തടയാം? 

സമകാലിക മലയാളം ഡെസ്ക്

രീരഭാരം കുറയ്ക്കാനുള്ള പരിശ്രമങ്ങൾ കഠിനമേറിയതാണ്. ഒരുപാട് ക്ഷമയും ദൃഢനിശ്ചയവുമൊക്കെ ആവശ്യമുള്ള കാര്യം തന്നെയാണിത്. ഫലം കാണാൻ ഒരുപാട് സമയമെടുക്കും എന്നുമാത്രമല്ല ഇതിനിടയിൽ പല പ്രശ്‌നങ്ങളെയും അതിജീവിക്കേണ്ടിയും വരും. അതിലൊന്നാണ് മുടികൊഴിച്ചിൽ. 

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉറപ്പായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമായിരിക്കും മുടികൊഴിച്ചിൽ. ഇതിന് കാരണം മറ്റൊന്നുമല്ല, ശരീരഭാരം കുറയ്ക്കാനായി നിങ്ങൾ ഭക്ഷണത്തിൽ വരുത്തുന്ന മാറ്റം തന്നെയാണ്. ഭക്ഷണം നിയന്ത്രിക്കുമ്പോൾ ശരീരത്തിന് അത്യാവശ്യം വേണ്ട ചില കാര്യങ്ങൾ ലഭിക്കാതെപോകുന്നതാണ് മുടികൊഴിച്ചിലിന് കാരണമാകുന്നത്. 

എങ്ങനെ തടയാം? 

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തിക്കൊണ്ടുള്ള ശരീരഭാരം കുറയ്ക്കൽ പ്രക്രിയയാണ് മുടികൊഴിച്ചിൽ തടയാനുള്ള ഒരേയൊരു മാർഗ്ഗം. ക്രാഷ് ഡയറ്റുകൾ പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്. മുടികൊഴിച്ചിൽ തടയാനുള്ള ചില എളുപ്പവഴികൾ നോക്കാം.

കലോറി പൂർണ്ണമായും ഉപേക്ഷിക്കരുത്: ശരീരത്തിൻ ഊർജ്ജം വേണമെങ്കിൽ പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്. അതുകൊണ്ട് കലോറി പൂർണ്ണമായും ഉപേക്ഷിക്കുന്നത് സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടാൻ ഇടയാക്കും. ഇത് മുടിയുടെ ആരോ​ഗ്യത്തെ കൂടുതൽ ബാധിക്കും. 

നിയന്ത്രിത ഭക്ഷണരീതികൾ വേണ്ട: സുഗമമായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ശരീരത്തിന് എല്ലാത്തരം പോഷകങ്ങളും കുറച്ച് അളവിൽ ആവശ്യമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഒരു പ്രത്യേക പോഷകം കുറയ്ക്കുന്നത് ശരീരത്തിൽ പ്രതിഫലിക്കും. 

ക്രാഷ് ഡയറ്റുകൾ ഒഴിവാക്കുക: പതിയെ തിന്നാൽ പനയും തിന്നാം എന്നല്ലേ, ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിനിടയിലും ഇക്കാര്യം ഓർക്കണം. ക്രാഷ് ഡയറ്റുകൾ നോക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങൾ സമ്മാനിക്കുമെങ്കിലും ഇത് ദീർഘകാലാടിസ്ഥാനത്തിൽ പല പാർശ്വഫലങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം