ആരോഗ്യം

ചർമ്മം പൂ പോലെ തിളങ്ങണോ?, ഈ അഞ്ച് പൂക്കൾ മതി 

സമകാലിക മലയാളം ഡെസ്ക്

സൗന്ദര്യ പരിപാലനത്തിന് വളരെ നല്ലതാണ് പൂക്കൾ. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇവ പല ചർമ്മപ്രശ്നങ്ങൾക്കും പരിഹാരമാകും. ചർമ്മത്തെ മിനുസമുള്ളതും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്ന അഞ്ച് പൂക്കൾ ഇവയാണ്. 

റോസ് - റോസ് വാട്ടർ, ഫെയ്സ് മാസ്കുകൾ, ലോഷനുകൾ, നൈറ്റ് ക്രീമുകൾ അങ്ങനെ റോസാപ്പൂ ഉൾപ്പെടുത്തിയുള്ള നിരവധി സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ചർമത്തിന് ജലാംശം നൽകി പ്രകൃതിദത്തമായ രീതിയിൽ തണുപ്പിക്കാൻ റോസാപ്പൂവ് സഹായിക്കും. എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മമുള്ളവർക്ക് റോസാപ്പൂവിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പ്രയോജനപ്രദമാകും. 

മുല്ല - ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് മുല്ലപ്പൂവ്. ചർമത്തിന് പ്രായക്കൂടുതൽ തോന്നിക്കുന്നത് കുറയ്ക്കാൻ ഇവ സഹായിക്കും. ചർമ്മത്തെ മൃദുലമാക്കാനും ജലാംശം ഉറപ്പാക്കാനും മുല്ല നല്ലതാണ്. ‌

താമര - ജലാംശം നിറഞ്ഞ വിറ്റാമിനുകളാൽ സമ്പന്നമായ പൂവാണ് താമര. ചർമത്തിന്റെ യുവത്വവും തിളക്കവും നിലനിർത്താൻ ഇത് സഹായിക്കും. താമരയിലെ വിറ്റാമിനുകൾ മുഖക്കുരുവിനെതിരെ പ്രവർത്തിക്കും. താമര ഇതളുകൾ അരച്ച് ഒരു നുള്ള് മഞ്ഞൾ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കി മുഖത്ത് പുരട്ടി അൽപസമയത്തിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.  

ചെമ്പരത്തി - സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന ഒന്നാണ് ചെമ്പരത്തി. ചർമത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ​ഗുണങ്ങൾ ഇതിലുണ്ട്. ചർമത്തിന്റെ നിറം, ദൃഢത, എണ്ണ ഉത്പാദനം എന്നിവ നിയന്ത്രിക്കാനും ജലാംശം നൽകി അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കാനും ചെമ്പരത്തി നല്ലതാണ്. 

ലാവെൻഡർ - ചർമത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ലാവെൻഡർ നല്ലതാണ്. മുഖക്കുരു തടയാനും ഇത് സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ പിഴുതെറിഞ്ഞിട്ടുണ്ട്, ജനങ്ങള്‍; ജൂണ്‍ നാലിന് മോദി പുറത്താവും'

സൈബര്‍ തട്ടിപ്പ് ഭീഷണി; 28,000 മൊബൈലുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കണം; കേന്ദ്ര നിര്‍ദേശം

മണവും രുചിയും മാത്രമല്ല, ഗുണം കൊണ്ടും അച്ചാര്‍ തന്നെ കേമന്‍

യുഎന്നില്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന പ്രമേയം; കീറിയെറിഞ്ഞ് ഇസ്രയേല്‍ അംബാസഡര്‍, വിഡിയോ

എണ്ണ പലഹാരം മാത്രം പോര, നല്ല ചർമ്മത്തിന് ഡയറ്റിൽ നിന്നും ഒഴിവാക്കാൻ ഇനിയുമുണ്ട്