ആരോഗ്യം

കമ്പിളി നാരങ്ങ കേമനാണ്; ചെറുപ്പം നിലനിർത്താനും തടി കുറയ്ക്കാനും മാത്രമല്ല, ഗുണങ്ങളേറെ 

സമകാലിക മലയാളം ഡെസ്ക്

ലരുടെയും കുട്ടിക്കാലത്തെ ഓർമ്മകളിൽ കമ്പിളി നാരങ്ങയും ഇടം പിടിക്കാറുണ്ട്. ചിലർ ഇതിനെ ബബ്ലൂസ് നാരങ്ങ, അല്ലി നാരങ്ങ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള കമ്പിളി നാരങ്ങ ഏറെ നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. 

ചുമ, ദഹന പ്രശ്‌നങ്ങൾ, പനി എന്നിവയ്ക്ക് പ്രതിവിധിയായി ചിലർ കമ്പിളി നാരങ്ങ കഴിക്കാറുണ്ട്. രക്തസമ്മർദ്ദം, ശരീരഭാരം എന്നിവ കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി ആർജ്ജിക്കാനുമെല്ലാം കമ്പിളി നാരങ്ങ നല്ലതാണെന്ന് പറയപ്പെടുന്നു. 

കമ്പിളി നാരങ്ങയുടെ നാല് ഗുണങ്ങളറിയാം 

വിറ്റാമിൻ സി അടങ്ങിയ പഴമാണ് കമ്പിളി നാരങ്ങ. ഇത് ഒരു ആന്റി ഓക്‌സിഡന്റായി പ്രവർത്തിക്കുകയും ഫ്രീ റാഡിക്കലുകളെ ആക്രമിക്കുകയും ചെയ്യും. അണുബാധകളെ പ്രതിരോധിക്കാനുള്ള വെള്ള രക്താണുക്കളുടെ പ്രവർത്തണത്തെ ഉത്തേജിപ്പിക്കാൻ കമ്പിളി നാരങ്ങയിലെ ഉയർന്ന് അസ്‌കോർബിക് ആസിഡിന്റെ അംശം സഹായിക്കും. 

പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ളതിനാൽ കമ്പിളി നാരങ്ങ കഴിക്കുന്നത് രക്തസമ്മർദ്ദം സാധാരണ നിലയിൽ നിലനിർത്താൻ സഹായിക്കും. ഹൃദയപേശികളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ചീത്ത എൽജിഎൽ കൊളസ്‌ട്രോൾ കുറച്ച് നല്ല എൽഡിഎൽ കൊളസ്‌ട്രോൾ അളവ് കൂട്ടാനും ഇത് നല്ലതാണ്. 

കമ്പിളി നാരങ്ങ കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഫൈറ്റോ ന്യൂട്രിയന്റുകളായ നരിംഗെനിൻ, നറിംഗിൻ എന്നിവ കരളിനെ വിഷവസ്തുക്കളിൽ നിന്ന് സംരക്ഷിക്കും. 

ഉയർന്ന ആന്റിഓക്‌സിഡന്റ് സാന്നിധ്യം ഉള്ളതുകൊണ്ട് കമ്പിളിനാരങ്ങ കഴിക്കുന്നത് പ്രായം കുറയ്ക്കാനും സഹായിക്കും. ചർമ്മപ്രശ്‌നങ്ങൾ നിയന്ത്രിക്കാനും യുവത്വം നിലനിർത്താനും ഇവയിലെ വിറ്റാമിൻ സി അടക്കമുള്ള ആന്റിഓക്‌സിഡന്റുകൾ സഹായിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'