ആരോഗ്യം

നിറങ്ങള്‍ വാരിയെറിയാതെ എന്ത് ഹോളി, പക്ഷെ മുടിക്ക് പണിയാണ്; പ്രത്യേക കരുതല്‍ നല്‍കാം

സമകാലിക മലയാളം ഡെസ്ക്

ഹോളി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും നല്ല നിറമുള്ള ഓര്‍മ്മകളാണ് മനസ്സിലെത്തുന്നത്. മധുരപലഹാരങ്ങളും ഭാംഗുമൊക്കെ ഹോളിയുടെ ഭാഗമാണെങ്കിലും മെയിന്‍ റോള്‍ നിറങ്ങള്‍ക്ക് തന്നെയാണ്. പല വര്‍ണ്ണങ്ങളിലുള്ള പൊടികള്‍ വാരിയെറിയുന്നത് മാറ്റിനിര്‍ത്തി ഒരു ഹോളി ആഘോഷത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. 

സന്തോഷം തരുന്ന കാര്യമാണെങ്കിലും ഹോളിപ്പൊടികള്‍ ചര്‍മ്മത്തിനും മുടിക്കുമൊന്നും അത്ര നല്ലതല്ലെന്ന കാര്യം മറക്കരുത്. പരമാവധി ഓര്‍ഗാനിക്ക് നിറങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. 

ഹോളി ആഘോഷിക്കുമ്പോള്‍ മുടിക്ക് നല്‍കാം പ്രത്യേക കരുതല്‍

► ഹോളിക്ക് മുന്നോടിയായി മുടിയില്‍ നന്നായി എണ്ണ തേക്കണം. നന്നായി എണ്ണ തേച്ച് മോയിസ്ച്ചറൈസ് ചെയ്യുന്നത് നല്ലതാണ്. 

► ഹോളി ആഘോഷത്തിന് ഒരിക്കലും മുടി അഴിച്ചിട്ടുള്ള ഹെയര്‍സ്‌റ്റൈലുകള്‍ പരീക്ഷിക്കരുത്. മുടി പിന്നിക്കെട്ടുകയോ കളര്‍ പരമാവധി മുടിയില്‍ വീഴാത്ത രീതിയിലുള്ള ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കുകയോ ചെയ്യാം. 

► കളര്‍ മുടില്‍ വീഴുന്നതിന്റെ ഏറ്റവും വലിയ പ്രശ്‌നം നിറത്തെ മുടി വലിച്ചെടുക്കുമെന്നതാണ്. ഇത് മുടിയെ കൂടുതല്‍ വരണ്ടതാക്കി മാറ്റും. ഇതൊഴുവാക്കാനായി മുടിയില്‍ നന്നായി വെള്ളം നനയ്ക്കണം. 

► ഹോളിക്ക് ഒരു ദിവസം മുന്‍പെങ്കിലും മുടിയില്‍ ഷാംപൂ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കാരണം ഷാംപൂ ചെയ്യുന്നത് മുടിയില്‍ ഉള്ള മോയിസ്ച്ചര്‍ നഷ്ടപ്പെടുത്തും. ഇത് നിറങ്ങളെ കൂടുതല്‍ വലിച്ചെടുക്കാനും മുടിക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാനും കാരണമാകും. 

► ഹോളി ആഘോഷത്തിന് ശേഷം മുടിയുടെ അറ്റം പ്രത്യേകിച്ച് സ്പ്ലിറ്റ് എന്‍ഡ്‌സ് ഉണ്ടെങ്കില്‍ അത് വെട്ടിക്കളയുന്നത് നല്ലതാണ്. മുടി പെട്ടെന്ന് വളരാനും നല്ല കരുത്തുനേടാനും ഇത് സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം

ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണ്',ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി ;കുഞ്ഞ് മരിച്ചു