ആരോഗ്യം

കട്ട താടി ആണോ ലക്ഷ്യം? ധൃതി വേണ്ട, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

സമകാലിക മലയാളം ഡെസ്ക്

ട്ട താടി വേണമെന്ന് ആ​ഗ്രഹിക്കുന്ന പുരുഷന്മാർ ഒരുപാടുണ്ട്. ആഗ്രഹം ഉണ്ടായിട്ടും താടി വളരാതെ സങ്കടപ്പെട്ടിരിക്കുന്നവരുമുണ്ട്. ‌എങ്കിലും ഉള്ള താടി നന്നായി സൂക്ഷിക്കാൻ ചില കാര്യങ്ങൾ ചെയ്യാം. 

മുഖം നന്നായി പരിപാലിക്കുക എന്നതാണ് താടി വേ​ഗത്തിൽ വളരാനുള്ള ആദ്യ പടി. മുഖം ശരിയായി വൃത്തിയാക്കുകയും മോയ്സ്ചറൈസ് ചെയ്യുകയുമൊക്കെ വേണം. ആഴ്ചയിലൊരിക്കൽ സ്ക്രബ് ഉപയോ​ഗിച്ച് മൃതകോശങ്ങൾ നീക്കം ചെയ്യണം. ഇത് താടിരോമങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കും. യൂക്കാലിപ്റ്റസ് അടങ്ങിയ മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് മുഖത്തെ രോമവളർച്ചയെ പ്രോത്സാഹിപ്പിക്കും.

ഷേവ് ചെയ്യുമ്പോഴു ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിരന്തരം ഷേവ് ചെയ്യുന്നത് മുഖത്തു ഫോളിക്കിളുകൾ കൂടാനോ കുറയാനോ കാരണമാകില്ല. പക്ഷേ വിപരീത ദിശയിൽ ഷേവ് ചെയ്യുന്നത് താടിയിലെ ഫോളിക്കിളുകൾ നശിക്കാനും താടി വളർച്ച തടയാനും കാരണമാകും. അതുകൊണ്ട് ഒരേ ദിശയിൽ ഷേവ് ചെയ്യാൻ ശ്രദ്ധിക്കണം. 

കട്ടത്താടി വരാൻ ശരാശരി ഒൻപത് ആഴ്ച്ചകളെങ്കിലും വേണം. അതുകൊണ്ട്, ഇടയ്ക്കിടെ ഷേവ് ചെയ്ത് കളയുന്നത് ലക്ഷ്യത്തിലേക്കുള്ള ദൂരം കൂട്ടും. താടിരോമം നന്നായി വളരാൻ വിറ്റാമിൻ ബി, ബി 1, ബി 6, ബി 12 എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതും പ്രോട്ടീനിന്റെ അളവ് വർദ്ധിച്ച് മുടി വളരാൻ സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)