ആരോഗ്യം

വായുമലിനീകരണം ക്യാന്‍സറിന് കാരണമാകുമോ? ഡോക്ടര്‍മാര്‍ പറയുന്നത് 

സമകാലിക മലയാളം ഡെസ്ക്

ല്‍ഹി വായുമലിനീകരണം ഗുരുതരമായ ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ പലര്‍ക്കും ശ്വസതടസം ഉള്‍പ്പെടെ നേരിടുന്നതായി പരാതി ഉയര്‍ന്നിരുന്നു. അന്തരീക്ഷ മലിനീകരണം തുടര്‍ച്ചയായ നാലാം ദിവസവും അതീവ രൂക്ഷമായി തുടര്‍ന്നതോടെയാണു കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണ നടപടികളുടെ (ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍) അവസാന ഘട്ടം ഇന്നലെ നടപ്പാക്കിയിരുന്നു. 

വായു മലിനീകരണം മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും വിശദീകരിച്ചു. വായു മലിനീകരണവും വിവിധ തരത്തിലുള്ള ക്യാന്‍സറുകളും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്ന് ഡല്‍ഹി എയിംസിലെ മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. പിയൂഷ് രഞ്ജന്‍ എഎന്‍ഐയോട് പറഞ്ഞു.

ശ്വസനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതിനുപുറമെ, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, സന്ധിവാതം തുടങ്ങിയ ഹൃദയ സംബന്ധമായ രോഗങ്ങളുമായി വായു മലിനീകരണത്തിന് നേരിട്ടുള്ള ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായു മലിനീകരണം ക്യാന്‍സറിന് കാരണമാകുമോ? 

''വായു മലിനീകരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്റെ വിവിധ സംവിധാനങ്ങളെ ബാധിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം, ബ്രെയിന്‍ സ്‌ട്രോക്ക്, ആര്‍ത്രൈറ്റിസ് തുടങ്ങിയ ഹൃദയ സംബന്ധിയായ രോഗങ്ങളുമായി വായുമലിനീകരണത്തിന് നേരിട്ട് ബന്ധമുണ്ട്. വിവിധ തരത്തിലുള്ള ക്യാന്‍സറുമായി ഇതിന് ബന്ധമുണ്ടെന്ന്
ശാസ്ത്രീയ തെളിവുകളുണ്ടെന്നും എയിംസിലെ ഡോക്ടര്‍ പറഞ്ഞു. 

ഗുരുതരമായ ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുമ്പോള്‍ ഭ്രൂണത്തെ ദോഷകരമായ ബാധിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വായു മലിനീകരണം തലച്ചോറിനെയും ഹൃദയത്തെയും തകരാറിലാക്കുന്നു, മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ എല്ലാ പ്രായക്കാര്‍ക്കും ഉത്കണ്ഠയുമുണ്ടാക്കാം. ഡോ. പിയൂഷ് രഞ്ജന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ട്രെയിനില്‍ വീണ്ടും അക്രമം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

മാഞ്ചസ്റ്ററിനെ വീഴ്ത്തി, ഗണ്ണേഴ്‌സ് പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ; തൊട്ടു പിന്നാലെ സിറ്റി

ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല: മാലദ്വീപ്

തീപ്പൊരി 'ടർബോ' ജോസ്; മാസ് ആക്ഷനുമായി മമ്മൂട്ടി: ട്രെയിലർ ഹിറ്റ്

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 80 രൂപ കുറഞ്ഞു