ആരോഗ്യം

'എല്ലാവരും ഹാപ്പി...എന്റെ ജീവിതം മാത്രം കട്ടപ്പൊക'; സോഷ്യൽ‌ മീഡിയ ഉപയോ​ഗം ഓവറാണോ? ഉത്കണ്ഠ കൂടും

സമകാലിക മലയാളം ഡെസ്ക്

രാവിലെ എഴുന്നേൽക്കുന്നതു മുതൽ രാത്രി കിടക്കുന്നത് വരെ നീളുന്ന സ്ക്രോളിങ്. എന്റെ പോസ്റ്റിന് എത്ര ലൈക്ക് കിട്ടി, ആരോക്കെ കമന്റ് ചെയ്‌തു... ഒരിക്കലും ഊരാൻ കഴിയാത്ത വിധം സോഷ്യൽമീഡിയയിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന ഒരു തലമുറയാണ് ഇന്നത്തേത്. ഒരു രസത്തിന് സ്ക്രോൾ ചെയ്‌തു തുടങ്ങുന്ന ഈ ശീലം നമ്മളെ എത്ര സമ്മർദ്ദത്തിൽ ആക്കുമെന്ന് അറിയാമോ? സോഷ്യൽമീഡിയ നിരന്തരമായി ഉപയോഗിക്കുന്ന ഒരാളെ സംബന്ധിച്ച് റീലുകൾ, വാർത്തകൾ, ആഘോഷങ്ങൾ തുടങ്ങി പലതരത്തിലുള്ള കണ്ടന്റുകളാണ് സ്‌ക്രോൾ ചെയ്യുന്നതിനിടെ കാണുന്നത് ഇതൊക്കെ നമ്മളിൽ ഉത്കണ്ഠയും സമ്മർദ്ദവും ഉണ്ടാക്കും.

ഫെയ്‌സ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും പങ്കുവെക്കുന്ന മറ്റുള്ളവരുടെ ജീവിതം കണ്ട് നിങ്ങൾ സ്വയം വിലയിരുത്താറുണ്ടോ?

'എല്ലാവരും ഹാപ്പിയാണ്... എന്റെ ജീവിതം മാത്രമാണോ ഇങ്ങനെ', സോഷ്യൽമീഡിയയിൽ മറ്റുള്ളവർ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾ കണ്ട ശേഷം മിക്കവരുടെയും മനസ്സിൽ തോന്നുന്ന ഒരു ചിന്തയാണ് ഇത്. എന്നാൽ സോഷ്യൽമീഡിയയിൽ ആളുകൾ അവരുടെ സന്തോഷം മാത്രമാണ് പങ്കുവെക്കാറുള്ളത്. അതു കണ്ട് അതാണ് അവരുടെ ജീവിതം എന്ന് തെറ്റുദ്ധരിച്ച് നമ്മൾ പരാജയപ്പെട്ടു എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്. 

ആക്ടീവായില്ലെങ്കിൽ ആളുകൾ മറന്നു പോകുന്നെന്ന ഭയം

ഫിയർ ഓഫ് മിസ്സിങ് ഔട്ട് (എഫ്‌ഒഎംഒ) ഈ വാക്ക് ഇപ്പോൾ കൂടുതൽ പ്രചാരം കിട്ടാൻ കാരണം സോഷ്യൽമീഡിയയാണ്. സോഷ്യൽമീഡിയയിൽ ആളുകൾ പലതരത്തിൽ ആക്ടീവാകുമ്പോൾ തനിക്ക് ആ അനുഭവം നഷ്ടപ്പെടുന്നതായും തന്നെ എല്ലാവരും മറന്നു പോകും എന്ന ഒരു ഭയവും ഉണ്ടാകുന്നു. തനിക്ക് ഇതിന് കഴിയില്ലെന്ന തോന്നൽ ഉണ്ടാകുന്നു.

സൈബർ ബിള്ളിയിങ്  

സോഷ്യൽമീഡിയയിൽ വ്യക്തിപരമായ ആക്രമണങ്ങൾ, സൈബർ ബുള്ളിങ് തുടങ്ങിയവയൊക്കെ ഇപ്പോൾ സർവ സാധാരണമായിരിക്കുകയാണ്. ഇത് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ വളരെ അധികം ബാധിക്കാവുന്നതാണ്. 

ലൈക്കും കമന്റും കിട്ടില്ലെങ്കിൽ...

ഒരു പോസ്റ്റിട്ടാൽ അതിനോട് ഫോളോവേഴ്‌സ് എങ്ങനെ പ്രതികരിക്കുന്നു എന്നത് എല്ലാവർക്കും വലിയ കാര്യനാണ്. ലൈക്കുകളുടെയും കമന്റുകളുടെയും അടിസ്ഥാനത്തിലാണ് പോസ്റ്റിന്റെ അല്ലെങ്കിൽ റീലുകളുടെ സ്വീകാര്യത കണക്കുകൂട്ടുന്നത്. ലൈക്കും കമന്റും കുറയുന്നത് ആത്മാഭിമാനത്തെ തന്നെ ബാധിക്കും. ഈ പ്രവണത നമ്മളിൽ ഉത്കണ്ഠ വർധിപ്പിക്കും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം