ആരോഗ്യം

ജ്യൂസ് അടിച്ചോ അല്ലാതെയോ കഴിക്കാം, നിസാരക്കാരനല്ല ബീറ്റ്‌റൂട്ട്; ശീലമാക്കിയാൽ പലതുണ്ട് ​ഗുണം

സമകാലിക മലയാളം ഡെസ്ക്

കാണുന്നപോലെ അത്ര നിസാരക്കാരനല്ല ബീറ്റ്‌റൂട്ട്. ദിവസവും ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശീലമാക്കിയാൽ പലതുണ്ട് ​ഗുണം. വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ പ്രധാന പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ്‌റൂട്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും ബീറ്റ്‌റൂട്ട് വളരെ നല്ലത്. 

ബീറ്റ്‌റൂട്ടിൽ ധാരാളം നൈട്രേറ്റുകൾ ഉള്ളതിനാൽ ഇത് രക്തക്കുഴലുകളെ വിശാലമാക്കുകയും രക്തസമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടിൽ ബീറ്റൈൻ അടങ്ങിയിട്ടുള്ളതിനാൽ. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ചികിത്സിക്കാൻ സഹായിക്കും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ബീറ്റ്റൂട്ട് കറിവെച്ചും ജ്യൂസ് അടിച്ചും കുടിക്കാം. ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെട്ടതാക്കും. ഇതിലെ നിരവധി ആന്റിടോക്സിക് ഗുണങ്ങൾ ശരീരത്തിലെ മലിനീകരണം നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഉയർന്ന ഇരുമ്പിന്റെ അളവ് വേഗത്തിലുള്ള കോശ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ടിന്റെ വിറ്റാമിൻ സി ഹൈപ്പർപിഗ്മെന്റേഷൻ എന്ന ചർമ്മരോ​ഗാവസ്ഥയെ തടയാൻ സഹായിക്കുന്നു.

ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ‌ബീറ്റ്റൂട്ടിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവ തടയാനും സഹായിക്കുന്നു. വൻകുടലിലെ കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം

ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണ്',ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി ;കുഞ്ഞ് മരിച്ചു