ഇന്ത്യയെ വിഴുങ്ങുന്ന ആരോഗ്യപ്രശ്നങ്ങൾ
ഇന്ത്യയെ വിഴുങ്ങുന്ന ആരോഗ്യപ്രശ്നങ്ങൾ എക്‌സ്‌പ്രസ് ചിത്രം
ആരോഗ്യം

ഇന്ന് ലോകാരോഗ്യദിനം; പ്രമേഹം മുതൽ കോവിഡ് വരെ, ഇന്ത്യയെ വിഴുങ്ങുന്ന ആരോഗ്യപ്രശ്നങ്ങൾ

സമകാലിക മലയാളം ഡെസ്ക്

'എന്റെ ആരോഗ്യം, എന്റെ അവകാശം' എന്നതാണ് ഇത്തവണത്തെ ലോകാരോഗ്യദിന സന്ദേശം. ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍, വിദ്യാഭ്യാസം, സുരക്ഷിതമായ കുടിവെള്ളം, ശുദ്ധവായൂ, പോഷകാഹാരം എല്ലാവര്‍ക്കും ലഭ്യമാകണമെന്ന ഉദ്ദേശത്തോടെയാണ് ലോകാരോഗ്യ സംഘടന ഈ പ്രമേയം തിരഞ്ഞെടുത്തത്.

ഇന്ത്യയിൽ ജനസംഖ്യ, സാമൂഹിക-സാമ്പത്തിക അസമത്വങ്ങള്‍, സങ്കീര്‍ണമായ ആരോഗ്യ സംരക്ഷണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടുകിടക്കുന്നത്. നിരവധി വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും അതിവേഗമുള്ള രോ​ഗവ്യാപനമാണ് അപകടമാകുന്നത്. അത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു.

ഇന്ത്യയിലെ ഏറ്റവും അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍

  • ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ മരിക്കുന്നതും രോഗാവസ്ഥയിലാകുന്നതും ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ കാരണമാണ്. അനാരോ​ഗ്യകരമായ ഭക്ഷണക്രമം, പുകയില ഉപയോ​ഗം, അമിത മദ്യപാനം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളുമായാണ് ഇവ പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്. ഇത്തരം സാംക്രമികേതര രോഗങ്ങളുടെ വ്യാപനം ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിലും സമ്പദ് വ്യവസ്ഥയിലും ഇടിവുണ്ടാക്കുന്നുണ്ട്.

  • ഇന്ത്യയില്‍ രോഗനിയന്ത്രണത്തിലും പ്രതിരോധത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും പകര്‍ച്ചവ്യാധികള്‍ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ്. ക്ഷയം, മലേറിയ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ പകർച്ചവ്യാധികൾ പൊതുജനാരോഗ്യത്തിന് ഭീഷണിയായി ഇന്നും തുടരുന്നു. ശുചിത്വമില്ലായ്മ, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, പരിമിതമായ പ്രതിരോധ സേവനങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് പകർച്ചവ്യാധികൾക്ക് കാരണമാകുന്നത്.

  • ഇന്ത്യയിൽ മാതൃ-ശിശു ആരോഗ്യമാണ് മറ്റൊലു ഒരു പ്രധാന ആശങ്ക. കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് ഉയർന്ന നിരക്കിലാണ്. മാതൃ-ശിശു ആരോഗ്യ പരിപാലന സേവനങ്ങളിൽ പുരോഗതിയുണ്ടായിട്ടും ഗുണനിലവാരമുള്ള പരിചരണത്തിൽ ഇന്നും അസമത്വം നിലനിൽക്കുന്നു. കുറഞ്ഞ ഗർഭകാല പരിചരണം, പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മാതൃ-ശിശു ആരോഗ്യത്തിൻ്റെ പ്രതികൂലമായി ബാധിക്കും. പോഷകാഹാരക്കുറവ് കുട്ടികളിൽ ശാരീരികവും വൈജ്ഞാനികവുമായ വളർച്ചയെ തടസ്സപ്പെടുത്തുകയും രോഗാവസ്ഥയ്ക്കും മരണനിരക്കും വർധിപ്പിക്കുകയും ചെയ്യുന്നു.

  • ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു വരുന്ന മറ്റൊരു ആശങ്കയാണ് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍. എല്ലാ പ്രായക്കാരെയും ഇവ ബാധിക്കുന്നു. എന്നാല്‍ മെച്ചപ്പെട്ട സേവനങ്ങളുടെ അഭാവം തുടരുകയാണ്. ഇവ പല ജീവിതനിലവാരം കുറയ്ക്കുന്നതിനും മറ്റു ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നേരത്തെയുള്ള ഇടപെടൽ എന്നിവ ആവശ്യമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

  • വായു, ജലം, മണ്ണ് എന്നിവ ഉൾപ്പെടെയുള്ള പരിസ്ഥിതി മലിനീകരണം ഇന്ത്യയിലെ പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുന്നുണ്ട്. വ്യാവസായികവൽക്കരണം, നഗരവൽക്കരണം, ജനസംഖ്യാ വളർച്ച എന്നിവ മലിനീകരണത്തിന്‍റെ അളവു കൂട്ടി. പ്രകൃതിവിഭവങ്ങള്‍ മലിനമാക്കുക മാത്രമല്ല, നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കും ഇതു നയിക്കുന്നു. വായു മലിനീകരണം- ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ തകരാറുകൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ജലമലിനീകരണവും ശുചിത്വമില്ലായ്മയും ജലജന്യ രോഗങ്ങളായ കോളറ, ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ എന്നിവയുടെ വ്യാപനത്തിനും കാരണമാകുന്നു.

  • നിലവിലുള്ള സാംക്രമിക രോഗങ്ങൾക്ക് പുറമേ പാൻഡെമിക് സാധ്യതയുള്ള പുതിയ വൈറസ് ബാധ കാരണമുണ്ടാകുന്ന പകര്‍ച്ചവ്യാധി ഭീഷണിയും ഇന്ത്യയില്‍ നിലവിലുണ്ട്. അടുത്തിടെ പൊട്ടിപുറപ്പെട്ട കോവിഡ്, നിപ്പ വൈറസ്, സിക്ക വൈറസ് തുടങ്ങിയ രോഗങ്ങൾ ഉയർന്നുവരുന്ന പകർച്ചവ്യാധികൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ, ദ്രുത പ്രതികരണ ശേഷി, അന്താരാഷ്ട്ര സഹകരണം എന്നിവയുടെ ആവശ്യകത ഉയർത്തിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍