2022ല്‍ 43 ശതമാനം മുതിര്‍ന്നവർക്ക് അമിതവണ്ണം
2022ല്‍ 43 ശതമാനം മുതിര്‍ന്നവർക്ക് അമിതവണ്ണം 
ആരോഗ്യം

ലോകത്തിലെ 100 കോടി ജനങ്ങൾക്ക് അമിതവണ്ണം; 2030ലെ കണക്കുകൾ തെറ്റിച്ച് 2022, പഠനം

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ 100 കോടി ജനങ്ങള്‍ അമിതവണ്ണം മൂലം കഷ്ടപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ നടത്തിയ പഠനം. 1990 മുതലുള്ള കണക്ക് പരിശോധിച്ചതില്‍ 2022 ആയപ്പോഴേക്കും മുതിര്‍ന്നവരില്‍ പെണ്ണത്തടി ഇരട്ടിയായി വര്‍ധിച്ചു. അഞ്ച് മുതല്‍ ഒന്‍പതു വരെ പ്രായമുള്ള കുട്ടികളിലും കൗമാരക്കാരിലും അത് നാലിരട്ടിയായെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 2022ല്‍ 43 ശതമാനം മുതിര്‍ന്നവർക്ക് അമിതവണ്ണമുണ്ടെന്ന് കണ്ടെത്തി.

പോഷകാഹാരക്കുറവിൻ്റെ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, പല സ്ഥലങ്ങളിലും പ്രത്യേകിച്ച് തെക്ക്-കിഴക്കൻ ഏഷ്യയിലും സബ് സഹാറൻ ആഫ്രിക്കയിലും ഇത് ഇപ്പോഴും ഒരു പൊതുജനാരോഗ്യ വെല്ലുവിളിയാണ്. അഞ്ച് വയസിന് താഴെ പ്രായമുള്ള പകുതി കുട്ടികളുടെയും മരണത്തിന് കാരണം പോഷകക്കുറവാണ്.

അമിതവണ്ണം ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസറുകൾ തുടങ്ങിയ സാംക്രമികേതര രോഗങ്ങൾക്ക് കാരണമാകുമെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2030 ഓടെ 100 കോടി പേര്‍ക്ക് അമിതവണ്ണം ഉണ്ടാകുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പോഷണ, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ഇത് എട്ട് വര്‍ഷം മുന്‍പ് തന്നെ സംഭവിച്ചിരിക്കുകയാണെന്ന് വകുപ്പ് ഡയറക്ടര്‍ ഫ്രാന്‍സെസ്‌കോ ബ്രാന്‍ക പറയുന്നു.

വ്യവസായവത്ക്കരണത്തിന് ശേഷം ഭക്ഷണസംവിധാനങ്ങളിലും ഉത്പാദനത്തിലും വന്ന മാറ്റവും ആരോഗ്യകരമായ ഭക്ഷണത്തെ സംബന്ധിച്ച നയങ്ങളുടെ അഭാവവുമാണ് അമിതവണ്ണമുള്ളവരുടെ എണ്ണം ഉയരാന്‍ കാരണമായതെന്ന് ഫ്രാന്‍സെസ്‌കോ ബ്രാന്‍ക അഭിപ്രായപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊണ്ണത്തടി ഒരു സങ്കീർണ്ണമായ വിട്ടുമാറാത്ത രോഗമാണ്. ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ, ആവശ്യമായ പരിചരണം എന്നിവയിലൂടെ അമിതവണ്ണം തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ഈ പുതിയ പഠനം ചൂണ്ടികാണിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

പൊണ്ണത്തടി തടയുന്നതിനുള്ള ആഗോള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സർക്കാരുകളുടെയും കമ്മ്യൂണിറ്റികളുടെയും പ്രവർത്തനത്തെ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയുടെ സഹകരണമാണ് ഏറ്റവും പ്രധാനം. അവര്‍ അവരുടെ ഉത്പ്പന്നങ്ങളുടെ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം