തൈറോയ്‌ഡ്
തൈറോയ്‌ഡ് പ്രതീകാത്മക ചിത്രം
ആരോഗ്യം

പുരുഷന്മാരെക്കാൾ ബാധിക്കുക സ്ത്രീകൾക്ക്; തൈറോയ്‌ഡ് പ്രശ്നങ്ങൾ അറിയാം

സമകാലിക മലയാളം ഡെസ്ക്

രീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോക്സിൻ (T4), ട്രൈയോഡോ തൈറോനിൻ (T3) എന്നീ ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന ​ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇന്ത്യയിൽ എല്ലാ പ്രായക്കാരിലും തൈറോയ്ഡ് രോഗങ്ങള്‍ സർവസാധാരണമാണ്. 10 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളിലും ഒരു തൈറോയ്ഡ് രോഗി വീതമെങ്കിലുമുണ്ടാകുമെന്നാണ് നാഷണൽ ഫാമിലി ഹെൽത്ത് സർവേ പറയുന്നത്.

ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം എന്ന രോഗാവസ്ഥകൾ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്. തൈറോയ്‌സ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കൂടിയാലോ കുറഞ്ഞാലോ ആണ് രോഗങ്ങൾ ഉണ്ടാകുന്നത്. ഇന്ത്യൻ ജനസംഖ്യയുടെ 11 ശതമാനം പേരെയും ഹൈപ്പോതൈറോയ്ഡിസം ബാധിക്കുന്നതായി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം, പാരമ്പര്യം ഇവയെല്ലാം തൈറോയ്ഡ് രോഗങ്ങൾ വർധിക്കാൻ കാരണമാണ്. പുരുഷന്മാരെ സംബന്ധിച്ച് സ്ത്രീകളിലാണ് തൈറോയ്‌ഡ് രോ​ഗങ്ങൾ വരാൻ സാധ്യത. ആർത്തവവിരാമത്തിലും ഗർഭകാലത്തുമെല്ലാം സ്ത്രീകളിൽ ഹോർമോണ്‍ മാറ്റങ്ങൾ ഉണ്ടാകുന്നതിനാലാണിത്.

തൈറോയ്‌ഡ്‌ രോ​ഗങ്ങൾ

ഹൈപ്പോതൈറോയ്ഡിസം അഥവാ അണ്ടർ ആക്റ്റീവ് തൈറോയ്ഡ്

ആവശ്യമുള്ളത്ര തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കാൻ തൈറോയ്ഡ് ഗ്രന്ഥിക്ക് കഴിയാതെ വരുന്ന അവസ്ഥയാണിത്. ക്ഷീണം, ശരീരഭാരം കൂടുക, തണുപ്പ് സഹിക്കാൻ കഴിയാതെ വരിക എന്നിവയെല്ലാം ഈ അവസ്ഥയെ തുടർന്ന് വരുന്നതാണ്.

ഹൈപ്പർ തൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥി കൂടുതൽ തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കുന്ന അവസ്ഥയാണിത്. ഇത് ശരീരത്തിന്റെ ഉപാപചയപ്രവർത്തനം വേഗത്തിലാക്കുന്നു. വിയർപ്പ്, വർധിച്ച ഹൃദയമിടിപ്പ്, ശരീരഭാരം കുറയുക, ഉത്കണ്ഠ, ക്ഷോഭം ഇവയെല്ലാമാണ് ലക്ഷണങ്ങൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗോയിറ്റർ

കഴുത്തിന്റെ അടിയിലായി ഉണ്ടാകുന്ന വീക്കമാണ് ഗോയിറ്റർ. തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്നതു മൂലമാണ് ഈ അവസ്ഥ. തൈറോയ്ഡ് പ്രശ്നങ്ങൾ, അയഡിന്റെ അഭാവം കൂടാതെ മറ്റ് കാരണങ്ങൾ കൊണ്ടും ഗോയിറ്റർ ഉണ്ടാകാം.

തൈറോയ്ഡ് നൊഡ്യൂൾസ്

തൈറോയ്ഡ് ഗ്രന്ഥിക്കുള്ളിൽ ഉണ്ടാകുന്ന ചെറുമുഴകൾ പോലുള്ള വളർച്ചകളാണിത്. ഇത് അപൂർവമായേ ഉണ്ടാകൂ. മിക്കതും ഗുരുതരമല്ല. വലിയ മുഴകൾ അസ്വസ്ഥത ഉണ്ടാക്കും. വിഴുങ്ങാന്‍ പ്രയാസം അനുഭവപ്പെടും. ലക്ഷണങ്ങൾ എന്തായാലും അപൂർവമായേ പ്രകടമാകൂ.

തൈറോയ്ഡ് കാൻസർ

കഴുത്തിൽ മുഴയുടെ രൂപത്തിലാകും തൈറോയ്ഡ് കാൻസർ ഉണ്ടാവുക. തൈറോയ്ഡ് ഗ്രന്ഥിയിലാണ് ഇത് ആരംഭിക്കുക. സാധാരണമായി നേരത്തെ തിരിച്ചറിഞ്ഞാൽ ഇത് പൂർണമായും സുഖപ്പെടുത്താനാകും. ശസ്ത്രക്രിയ, റേഡിയോ ആക്ടീവ് അയഡിൻ, തൈറോയ്ഡ് ഹോർമോൺ തെറാപ്പി അല്ലെങ്കിൽ ഇവയെല്ലാം ചേർന്ന ചികിത്സ ഉണ്ട്.

തൈറോയ്ഡ് എങ്ങനെ നിർണയിക്കാം

കൃത്യമായ ഇടവേളകളില്‍ T4, T3, തൈറോയ്ഡ് സ്റ്റിമുലേറ്റിങ്ങ് ഹോർമോൺ (TS4) ഇവ അളക്കാൻ രക്തപരിശോധന നടത്തണം. ഇത് അസ്വാഭാവികമായെന്തെങ്കിലും ഉണ്ടെങ്കില്‍ തിരിച്ചറിയാൻ സഹായിക്കും. ടിഎസ്എച്ച് ന്റെ അളവ് കൂടുന്നത് ഹൈപ്പോതൈറോയ്ഡിസം കുറയുന്നത്, ഹൈപ്പർ തൈറോയ്ഡിസം സമയത്ത് രോഗനിർണയം നടത്താൻ പതിവായ ആരോഗ്യപരിശോധനകൾ നടത്തണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍