ലോക വൃക്ക ദിനം
ലോക വൃക്ക ദിനം ഫെയല്‍ചിത്രം
ആരോഗ്യം

ഉപ്പും പഞ്ചസാരയും പുകവലിയും കൂടിയാൽ പ്രശ്നം; വൃക്കയെ താറുമാറാക്കുന്ന ദുശ്ശീലങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മ്മുടെ ശരീരത്തിൽ പ്രത്യേകം പ്രവർത്തിക്കുന്ന ഒരു ഫിൽട്ടർ സംവിധാനമാണ് വൃക്കകൾ. അവ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കുകയും മൂത്രം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. വൃക്കകൾ പണിമുടക്കിയാൽ നമ്മുടെ ആരോ​ഗ്യത്തെ അത് വളരെയധികം ബാധിക്കും. ഇന്ന് ലോക വൃക്ക ദിനം, വൃക്കയുടെ ആരോ​ഗ്യത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആ​ഗോളതലത്തിൽ മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്.

ജീവിത ശൈലിയിലെ മാറ്റവും അമിതവണ്ണവുമെല്ലാം വൃക്കയുടെ ആരോ​ഗ്യത്തിന് വില്ലനാണ്. കൂടാതെ പാരമ്പര്യമായും വൃക്കരോ​ഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതിനെതിരെ ജനങ്ങളിൽ കൃത്യമായ അവബോധം ഉണ്ടാക്കുകയെന്നതാണ് പ്രധാനം. ഭക്ഷണ രീതിയും കൃത്യമായ വ്യായാമവും നിങ്ങളെ രോ​ഗങ്ങളിൽ നിന്ന് അകറ്റി നിർത്തും.

കൂടാതെ നിർജലീകരണം ഉണ്ടാവാതിരിക്കാനും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ കഴിക്കുന്ന വേദനസംഹാരികളും മരുന്നുകളും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും.

ഉപ്പും പഞ്ചസാരയും കൂടിയാൽ പ്രശ്നമാണ്

ഭക്ഷണത്തിൽ ഉപ്പ് അമിതമായാൽ അത് നിങ്ങളുടെ രക്തസമ്മദ്ദം കൂട്ടാൻ ഇടവരും. ശരീരത്തിൽ രക്തസമ്മർദ്ദം കൂടുന്നത് വൃക്കൾക്ക് ദോഷമാണ്. കൂടാതെ ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവിലും നിയന്ത്രണം ഉണ്ടാകണം. പഞ്ചസാരയോ പഞ്ചസാര ചേര്‍ന്ന ഉല്‍പ്പന്നങ്ങളോ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ പ്രമേഹത്തിന് കാരണമാകും. അതുകൂടാതെ ശരീരഭാരം കൂടാനും ഇതിടവരുത്തും. ഇത് നിങ്ങളുടെ വൃക്കയുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം.

പ്രോസസ്ഡ് ഭക്ഷണങ്ങൾ

സോഡിയവും ഫോസ്ഫറസും അടങ്ങിയ ഭക്ഷണങ്ങള്‍ വൃക്കയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. വൃക്കരോഗങ്ങള്‍ ഉള്ളവര്‍ ഇത്തരം ഭക്ഷണം ഒഴിവാക്കേണ്ടതാണ്.

ഉറക്കം കുറഞ്ഞാൽ പ്രശ്നമാണ്

ശരീരത്തിന് കൃത്യമായി ഉറക്കം കിട്ടിയില്ലെങ്കിൽ അത് നിങ്ങളുടെ ആരോ​ഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും.

പുകവലി

പുകവലി ബാധിക്കുന്നത് ഹൃദയത്തേയും ശ്വാസകോശത്തേയും മാത്രമല്ല, വൃക്കകൾക്കും പുകവലി വില്ലനാണ്. അതിനാല്‍ ഈ ശീലം ഒഴിവാക്കുകയാണ് നല്ലത്.

അമിത മദ്യപാനം

അമിതമദ്യപാനം നിങ്ങളുടെ വൃക്കകളെ തകരാറിലാക്കും. അമിത മദ്യപാനം ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് വൃക്കയെ ദോഷകരമായി ബാധിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യായാമം പതിവാക്കാം

ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്നത് നിങ്ങളുടെ വൃക്കയെ സാരമായി ബാധിച്ചേക്കാം. ശരിയായ വ്യായാമം ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തും. രക്തസമ്മര്‍ദ്ദം കുറയ്ക്കും. ഇവയെല്ലാം നിങ്ങളുടെ വൃക്കയുടെ ആരോഗ്യം വര്‍ധിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് നാളെ; 96 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

പത്തനംതിട്ടയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു; കാർ തല്ലിത്തകർത്തു

കരമന അഖില്‍ വധം: മൂന്നു പ്രതികള്‍ കൂടി പിടിയില്‍

അനായാസം കൊല്‍ക്കത്ത; മുംബൈയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ചു

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി