കുറച്ചു ചോക്ലേറ്റ് കൂടുതല്‍ സന്തോഷം
കുറച്ചു ചോക്ലേറ്റ് കൂടുതല്‍ സന്തോഷം 
ആരോഗ്യം

കുറച്ചു ചോക്ലേറ്റ് കൂടുതല്‍ സന്തോഷം; ഒരു പൊടി പോലും വളർത്തുമൃ​ഗങ്ങൾക്ക് കൊടുക്കരുത്, കാരണം...

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലെ നല്ല നിമിഷങ്ങളെ ചോക്ലേറ്റിന്റെ അകമ്പടിയോടെ ആഘോഷിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ചോക്ലേറ്റ് കഴിക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ പലവിധ അസുഖങ്ങൾക്കും എൻട്രി പാസ് കൊടുക്കുന്നതു പോലെയാണ്. അതുകൊണ്ട് തന്നെ ചോക്ലേറ്റ് ഇഷ്ടമാണെങ്കിലും അടുപ്പിക്കാൻ മടിയാണ്. എന്നാൽ കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും കുറച്ചു ചേക്ലേറ്റ് കഴിക്കുന്നത് ആ​രോ​ഗ്യത്തിന് ​ഗുണമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ തന്നെ അഭിപ്രായപ്പെടുന്നത്.

ചോക്ലേറ്റില്‍ അടങ്ങിയ കൊഴുപ്പും ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയും ആരോഗ്യത്തിന് ദോഷമാണെന്ന് വ്യത്യസ്ത പഠനങ്ങള്‍ നേരത്തെ തെളിച്ചിട്ടുള്ളതാണ്. എന്നാല്‍ ചോക്ലേറ്റിന് ചില നല്ല വശങ്ങളുമുണ്ട്. അത്ര വലിയ അളവില്‍ അല്ലെങ്കില്‍ ചോക്ലേറ്റ് നമ്മുടെ ഹൃദയത്തെയും മാനസികാരോഗ്യത്തെയും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. ചോക്ലേറ്റിൽ അടങ്ങിയ കൊക്കോയുടെ അസംകൃതവും ശുദ്ധീകരിക്കാത്തതുമായ ബീന്‍സ് ഒരു മെഡിക്കല്‍ അത്ഭുതമാണ്.

തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്‍റെ ആരോ​ഗ്യം മെച്ചപ്പെടുത്തും. മരുന്നുകൾക്ക് സമാനമായി ശരീരത്തിനുള്ളിൽ ഫാർമക്കോളജിക്കൽ ഇഫക്റ്റുകൾ ഉളവാക്കാൻ കഴിയുന്ന വിവിധ സജീവ സംയുക്തങ്ങൾ കൊക്കോയിൽ അടങ്ങിയിരിക്കുന്നു. അതിലൊന്നാണ് തിയോബ്രോമിൻ എന്ന സംയുക്തമാണ്. ചോക്ലേറ്റിന്റെ കയ്പ്പ് രുചിക്ക് കാരണം ഇതാണ്. കൂടാതെ ചോക്ലേറ്റിൽ കഫൈൻ അടങ്ങിയിട്ടുണ്ട്. ഇതാണ് ചോക്ലേറ്റിനോട് ആസക്തിയുണ്ടാക്കുന്നത്. അതിനാൽ ഇവയെ സൈക്കോ ആക്റ്റീവ് കെമിക്കൽസ് എന്നാണ് അറിയപ്പെടുന്നത്.

ചോക്ലേറ്റിന് മാനസികാവസ്ഥയിൽ എന്ത് സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നതിൽ ​ഗവേഷകർ ഒരു പഠനം നടത്തിയിരുന്നു. അതിൽ ചോക്ലേറ്റ് കഴിക്കുന്നതിലൂടെ പലരുടെയും മാനസികാവസ്ഥ, ഉത്കണ്ഠ, ഊർജ്ജം, ഉണർവ് എന്നിവയിൽ മിക്കതും മെച്ചപ്പെട്ടതായി കണ്ടെത്തി. തലച്ചോറിന്റെ ആരോ​ഗ്യത്തിന് മാത്രമല്ല, കൊക്കോ മറ്റ് പല രോ​ഗങ്ങൾക്കും മരുന്നായി ഉപയോ​ഗിക്കുന്നു. വിളർച്ച, ക്ഷയം, സന്ധിവാതം, കുറഞ്ഞ ലിബിഡോ എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി നൂറ്റാണ്ടുകൾക്ക് മുൻപു മുതൽ തന്നെ കൊക്കോ ഉപയോ​ഗിക്കാറുണ്ട്.

കൊക്കോ കഴിക്കുന്നത് ഹൃദയാരോ​ഗ്യത്തിനും ​ഗുണകരമാണ്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും. ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോളിൻ്റെ അനുപാതം ക്രമീകരിക്കുന്നതിന് ഡാർക്ക് ചോക്ലേറ്റ് ഉപയോഗപ്രദമാകുമെന്ന് ചില പഠനങ്ങൾ അഭിപ്രായപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിലര്‍ക്ക് ചോക്ലേറ്റ് മരുന്നാകുമ്പോള്‍ മറ്റുചിലര്‍ക്ക് അത് വിഷമായിരിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് ചോക്ലേറ്റ് വിഷം കഴിക്കുന്നതിന് തുല്യമാണ്. ചോക്ലേറ്റിൽ അടങ്ങിയ തിയോബ്രോമിൻ, കഫൈൻ എന്നിവ മൃ​ഗങ്ങൾക്ക് ദോഷമാണ്. ചില സന്ദർഭങ്ങളിൽ, ആവശ്യത്തിന് ഉയർന്ന അളവിൽ ചോക്ലേറ്റ് കഴിക്കുന്നത്, അവയെ കോമയിലേക്കും ഹൃദയരോ​ഗങ്ങളിലേക്കും നയിച്ചേക്കാം. അതു കൊണ്ട് നിങ്ങൾ വളർത്തുന്ന അരുമയായ മൃ​ഗങ്ങൾക്ക് ചോക്ലേറ്റ് പങ്കിടാതിരിക്കാൻ ശ്രദ്ധിക്കണം.

ചോക്ലേറ്റിൽ കാണപ്പെടുന്ന ചില സംയുക്തങ്ങൾ മനുഷ്യരിലും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓക്‌സലേറ്റിൻ്റെ ഉറവിടമാണ് ചോക്ലേറ്റ്, കിഡ്നി സ്റ്റോൺ ഉണ്ടാവാൻ കാരണമാകും. മിൽക്ക് ചോക്കലേറ്റിനേക്കാൾ 70 ശതമാനത്തിലധികം കൊക്കോ സോളിഡുകളുള്ള 20g-30 ഗ്രാം പ്ലെയിൻ അല്ലെങ്കിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

വന്‍ ഭക്തജനത്തിരക്ക്‌; കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി നാളെ തുറക്കും

സിഐ കരിക്ക് കൊണ്ടു മർദ്ദിച്ചു; സിപിഎം പ്രവർത്തകരുടെ പരാതി

തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്

'സോളാർ വച്ചിട്ടും കറന്റ് ബില്ല് 10,030 രൂപ! ഓൺ ​ഗ്രിഡ് ആക്കല്ലേ, കെഎസ്ഇബി കട്ടോണ്ട് പോകും'