Andaman and Nicobar Administration Recruitment 2026 Apply for 716 Vacancies. 
Career

പത്താം ക്ലാസ് മുതൽ യോഗ്യത, ഫോറസ്റ്റർ, ക്ലർക്ക് തുടങ്ങിയ തസ്തികകൾ; ആൻഡമാൻ നിക്കോബാറിൽ 716 ഒഴിവുകൾ

ലോവർ ഗ്രേഡ് ക്ലർക്ക് (LGC), സ്റ്റെനോഗ്രാഫർ, ഫോറസ്റ്റർ, ടാലി ക്ലർക്ക്, ഐടി അനലിസ്റ്റ്, മറൈൻ റേഡിയോ ഓപ്പറേറ്റർ തുടങ്ങി 38 തസ്തികകളിലാണ് അവസരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷൻ വിവിധ വകുപ്പുകളിലായി 716 ഒഴിവുകളിൽ നിയമനം നടത്തുന്നു. ലോവർ ഗ്രേഡ് ക്ലർക്ക് (LGC), സ്റ്റെനോഗ്രാഫർ, ഫോറസ്റ്റർ, ടാലി ക്ലർക്ക്, ഐടി അനലിസ്റ്റ്, മറൈൻ റേഡിയോ ഓപ്പറേറ്റർ തുടങ്ങി 38 തസ്തികകളിലാണ് അവസരം. പത്താം ക്ലാസ് മുതൽ ബിരുദം വരെയാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷകൾ ജൂൺ 15ന് മുതൽ ജൂലൈ 5 വരെ സമർപ്പിക്കാം.

തസ്തിക - ഒഴിവുകൾ

  • ലോവർ ഗ്രേഡ് ക്ലർക്ക് (LGC) – 426

  • ഫോറസ്റ്റർ – 36

  • സ്റ്റെനോഗ്രാഫർ (OG) – 33

  • വില്ലേജ് ലെവൽ വർക്കർ – 28

  • മാസ്റ്റർ 1st ക്ലാസ് – 26

  • ടാലി ക്ലർക്ക് (പോർട്ട് മാനേജ്മെന്റ് ബോർഡ്) – 23

  • അഗ്രികൾച്ചർ ഫീൽഡ് അസിസ്റ്റന്റ് – 13

  • മാസ്റ്റർ 2nd ക്ലാസ് – 13

  • ചീഫ് എൻജിൻ ഡ്രൈവർ (Sea Going) – 11

  • ലബോറട്ടറി അസിസ്റ്റന്റ് (വിദ്യാഭ്യാസ വകുപ്പ്) – 9

  • ലോവർ ഗ്രേഡ് ക്ലർക്ക് (മുനിസിപ്പൽ കൗൺസിൽ) – 9

  • പട്‍വാരി – 8

  • ഡിപ്പോ ക്ലർക്ക് – 8

  • ടാലി ക്ലർക്ക് (ഷിപ്പിംഗ് സർവീസ്) – 7

  • ഐടി അനലിസ്റ്റ് – 7

  • ലബോറട്ടറി അസിസ്റ്റന്റ് (മൃഗസംരക്ഷണ വകുപ്പ്) – 6

  • മറൈൻ റേഡിയോ ഓപ്പറേറ്റർ – 6

  • ലോവർ ഡിവിഷൻ ക്ലർക്ക് – 5

  • ഗ്രാമസേവിക – 4

  • സോയിൽ കൺസർവേഷൻ ഫീൽഡ് അസിസ്റ്റന്റ് – 4

  • സ്റ്റെനോഗ്രാഫർ – 2

  • ഗോഡൗൺ കീപ്പർ – 2

  • സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ് – 2

  • സെയിൽസ് അസിസ്റ്റന്റ് – 2

  • മറ്റ് വിവിധ തസ്തികകൾ – 3 വരെ ഒഴിവുകൾ

    ആകെ ഒഴിവുകൾ: 716

വിദ്യാഭ്യാസ യോഗ്യത

10-ാം ക്ലാസ് / പ്ലസ് ടു

  • ലോവർ ഗ്രേഡ് ക്ലർക്ക് (426 ഒഴിവുകൾ)

  • സ്റ്റെനോഗ്രാഫർ

  • ടൈപ്പിസ്റ്റ്

  • ടാലി ക്ലർക്ക് ,തുടങ്ങിയ തസ്തികകൾ

ബിരുദം / പ്രൊഫഷണൽ യോഗ്യത

  • IT അനലിസ്റ്റ്

  • സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ്

  • മാസ്റ്റർ 1st ക്ലാസ്

  • ചീഫ് എൻജിൻ ഡ്രൈവർ, തുടങ്ങിയ തസ്തികകൾ

ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് 19,900 മുതൽ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും. ഇതിന് പുറമെ കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

  1. കംപ്യുട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (CBT)

  2. സ്കിൽ ടെസ്റ്റ് / ടൈപ്പിംഗ് ടെസ്റ്റ് (സ്റ്റെനോഗ്രാഫർ, ക്ലർക്ക്, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകൾക്ക്)

  3. രേഖാ പരിശോധന (Document Verification)

  4. മെഡിക്കൽ പരിശോധന (തസ്തിക അനുസരിച്ച്)

Andaman and Nicobar Administration Recruitment 2026 Apply for 716 Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം ( വീഡിയോ )

അഭിഷേക് ശർമ പന്തെറിത്താലും റെക്കോർഡ്! ഇതിഹാസ ക്ലബിൽ

16 വർഷത്തിന് ശേഷം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്ന വീടൊരുങ്ങി; പാലുകാച്ചലിനെത്തി ദിലീപും ഹരിശ്രീ അശോകനും

വാഗമണ്ണില്‍ ഭൂമാഫിയ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറി; റവന്യൂ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

ഇത് കത്തും, ആളിപ്പടരും...; 'ഗോസ്റ്റ് റൈഡര്‍' ആകാന്‍ റയാന്‍ ഗോസ്ലിങ്; വമ്പന്‍ പ്രഖ്യാപനവുമായി മാര്‍വല്‍