BEL Apprenticeship ITI Candidates Can Apply, Written Test on September 25, 26 
Career

BEL: ITI-കഴിഞ്ഞവർക്ക് അപ്രന്റീസ്ഷിപ്പ്; 11,040 രൂപ വരെ സ്റ്റൈപൻഡ്!

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 25,26 തീയതികളിൽ നടത്തുന്ന പരീക്ഷയിൽ പങ്കെടുത്തു നിയമനം നേടാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഐ.ടി.ഐ കഴിഞ്ഞവർക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (BEL) അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അവസരം. ബെംഗളൂരുവിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിലേക്കാണ് അഭിമുഖത്തിലൂടെ നിയമനം നടത്തുന്നത്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 25,26 തീയതികളിൽ നടത്തുന്ന പരീക്ഷയിൽ പങ്കെടുത്തു നിയമനം നേടാം.

ട്രേഡുകൾ

  • ഇലക്ട്രോണിക് മെക്കാനിക്

  • ഇലക്ട്രീഷ്യൻ

  • ഫിറ്റർ

  • ടർണർ

  • വെൽഡർ

  • കോപ്പ (COPA),

  • ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ (DMM),

  • ഇലക്ട്രോണിക്സ് പ്രൊഡക്ഷൻ (EP)

വിജ്ഞാപനം സന്ദർശിക്കുക.

https://bel-india.in/wp-content/uploads/2026/09/Advertisement-Copy.pdf

യോഗ്യതകൾ

  • കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം.

  • കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലുള്ളവർക്ക് പങ്കെടുക്കാം.

  • 2022 ജനുവരി ഒന്നിനോ അതിനുശേഷമോ ITI പാസായവർക്കാണ് അവസരം.

  • ഐ ടി ഐയിൽ അവസാന സെമസ്റ്റർ അല്ലെങ്കിൽ അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനാകില്ല.

  • 2025 സെപ്റ്റംബർ ഒന്നിന് പരമാവധി 21 വയസ്സാണ് പ്രായപരിധി.

  • എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും

ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ

സബ്സിഡി നിരക്കിൽ കാന്റീനിൽ നിന്ന് ഭക്ഷണം, ചാർജ്ജ് അടിസ്ഥാനത്തിലുള്ള ഗതാഗത സൗകര്യം, താമസസൗകര്യം എന്നിവ ലഭ്യമാണ്. BEL ആശുപത്രിയിൽ കമ്പനി മാനദണ്ഡങ്ങൾ പ്രകാരം സൗജന്യ OPD ചികിത്സയും അഞ്ച് ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസും ലഭിക്കും.

സ്റ്റൈപൻഡ്

ഫിറ്റർ, ഡി.എം.എം, ഇലക്ട്രീഷ്യൻ, ടർണർ, ഇ.പി, ഇലക്ട്രോണിക് മെക്കാനിക് എന്നീ ട്രേഡുകളിലെ അപ്രന്റീസുകൾക്ക് പ്രതിമാസം 11,040 രൂപ സ്റ്റൈപൻഡ് ലഭിക്കും.

കോപ്പ (COPA), പാസാ (PASAA), വെൽഡർ എന്നീ ട്രേഡുകളിലെ അപ്രന്റീസുകൾക്ക് പ്രതിമാസം 10,040 രൂപയാണ് സ്റ്റൈപൻഡ്.

എഴുത്ത് പരീക്ഷ

  • ബെംഗളൂരുവിലെ ജലഹള്ളി സെന്റർ ഫോർ ലേണിങ് ആൻഡ് ഡെവലപ്‌മെന്റ്, ബെംഗളൂരു – 560013 എന്ന കേന്ദ്രത്തിലാണ് എഴുത്തുപരീക്ഷ നടക്കുക.

  • സെപ്റ്റംബർ 25ന് ഇലക്ട്രോണിക് മെക്കാനിക്, ഇ.പി ട്രേഡുകൾക്കുള്ള എഴുത്തുപരീക്ഷ ഉച്ചയ്ക്ക് 1.30ന് നടക്കും.

  • സെപ്റ്റംബർ 26ന് ഡി.എം.എം, ഫിറ്റർ, കോപ്പ, ടർണർ, വെൽഡർ, ഇലക്ട്രീഷ്യൻ ട്രേഡുകൾക്കുള്ള എഴുത്തുപരീക്ഷ ഉച്ചയ്ക്ക് 1.30ന് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://bel-india.in/wp-content/uploads/2026/09/Advertisement-Copy.pdf

BEL Apprenticeship ITI Candidates Can Apply, Written Test on September 25, 26

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി'

ഒരേ കുലയില്‍ ചുവപ്പും പച്ചയും നിറത്തിലുള്ള പഴങ്ങള്‍, അത്ഭുത വാഴക്കുല സ്വന്തമാക്കാന്‍ വാശിയേറിയ പോരാട്ടം, ലേലം പോയത് 35,000 രൂപയ്ക്ക്

കെസിഎ പിങ്ക് വനിതാ ടി20 ചാംപ്യൻഷിപ്പ്: റൂബീസിനും പേൾസിനും വിജയം

'ക്യാപ്റ്റൻ സഞ്ജു സാംസൺ! ഇതിലും മികച്ച ഓപ്ഷൻ ഇല്ല'

കൊളസ്ട്രോൾ റിപ്പോർട്ട് കിട്ടിയാൽ ആദ്യം നോക്കേണ്ടത് എന്ത്? എച്ച്ഡിഎല്ലും എൽഡിഎല്ലും ഒരുപോലെ കൂടിയാൽ എന്താണ് അർഥം?