Defence Ministry AVNL Invites Applications for 1,213 Vacancies; Last Date July 25  
Career

വൻ അവസരം! പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ 1,213 ഒഴിവുകൾ; ഐടിഐ മുതൽ സിഎ വരെ യോഗ്യത

ജൂനിയർ ടെക്നീഷ്യൻ,മുതൽ അഡീഷണൽ ജനറൽ മാനേജർ, കൺസൾട്ടന്റ് ഉൾപ്പെടെയാണ് ഒഴിവുകൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (AVNL) വിവിധ യൂണിറ്റുകളിലേക്ക് നിയമനം നടത്തുന്നു. അകെ 1,213 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂനിയർ ടെക്നീഷ്യൻ,മുതൽ അഡീഷണൽ ജനറൽ മാനേജർ, കൺസൾട്ടന്റ് ഉൾപ്പെടെയാണ് ഒഴിവുകൾ. ഐടിഐ മുതൽ സിഎ വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 25.

ജൂനിയർ ടെക്നീഷ്യൻ – ആകെ 1,005

  • ഇലക്ട്രീഷ്യൻ – 84 ഒഴിവുകൾ

  • ഇലക്ട്രോണിക് മെക്കാനിക് – 69 ഒഴിവുകൾ

  • ഇലക്ട്രോപ്ലേറ്റർ – 4 ഒഴിവുകൾ

  • ഫിറ്റർ (ജനറൽ) – 400 ഒഴിവുകൾ

  • ഫൗണ്ട്രിമാൻ – 31 ഒഴിവുകൾ

  • ഫോർജർ & ഹീറ്റ് ട്രീറ്റർ – 2 ഒഴിവുകൾ

  • മെഷിനിസ്റ്റ് – 216 ഒഴിവുകൾ

  • മെക്കാനിക് (മെഷീൻ ടൂൾ മെയിന്റനൻസ്) – 23 ഒഴിവുകൾ

  • OMHE (റോ മെറ്റീരിയൽ ഹാൻഡ്ലിംഗ് പ്ലാന്റ്) – 66 ഒഴിവുകൾ

  • പെയിന്റർ (ജനറൽ) – 10 ഒഴിവുകൾ

  • ക്വാളിറ്റി അഷ്വറൻസ് അസിസ്റ്റന്റ് – 44 ഒഴിവുകൾ

  • റിഗ്ഗർ – 1 ഒഴിവ്

  • വെൽഡർ – 55 ഒഴിവുകൾ

എക്സിക്യൂട്ടീവ് തസ്തികകൾ – ആകെ 208

ജൂനിയർ മാനേജർ

  • ഇലക്ട്രിക്കൽ – 18 ഒഴിവുകൾ

  • ഇലക്ട്രോണിക്സ് – 30 ഒഴിവുകൾ

  • ഹ്യൂമൻ റിസോഴ്‌സ് – 8 ഒഴിവുകൾ

  • മെക്കാനിക്കൽ – 92 ഒഴിവുകൾ

  • മെറ്റലർജി – 8 ഒഴിവുകൾ

  • ഓഫീഷ്യൽ ലാംഗ്വേജ് – 4 ഒഴിവുകൾ

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 3 ഒഴിവുകൾ

  • ഫിനാൻസ് & അക്കൗണ്ട്സ് – 2 ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ

  • ഫിനാൻസ് – 2 ഒഴിവുകൾ

  • സിവിൽ – 1 ഒഴിവ്

  • കമ്പനി സെക്രട്ടറി – 1 ഒഴിവ്

ഡെപ്യൂട്ടി മാനേജർ

  • മെക്കാനിക്കൽ – 13 ഒഴിവുകൾ

  • ഇലക്ട്രിക്കൽ – 2 ഒഴിവുകൾ

  • ഇലക്ട്രോണിക്സ് – 6 ഒഴിവുകൾ

  • ഇൻഫർമേഷൻ ടെക്നോളജി – 3 ഒഴിവുകൾ

  • മാർക്കറ്റിംഗ് – 7 ഒഴിവുകൾ

  • പബ്ലിക് റിലേഷൻസ് & കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ – 1 ഒഴിവ്

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – 1 ഒഴിവ്

മറ്റ് തസ്തികകൾ

  • കൺസൾട്ടന്റ് (ഫിനാൻസ് & ഓഡിറ്റ്) – 1 ഒഴിവ്

  • അഡീഷണൽ ജനറൽ മാനേജർ (ബിസിനസ് ഡെവലപ്‌മെന്റ്) – 2 ഒഴിവുകൾ

  • ഡെപ്യൂട്ടി ജനറൽ മാനേജർ (കമ്പനി സെക്രട്ടറി) – 1 ഒഴിവ്

  • സീനിയർ മാനേജർ (സൈബർ സെക്യൂരിറ്റി) – 1 ഒഴിവ്

  • സീനിയർ മാനേജർ (ഇന്റലക്ച്വൽ പ്രോപ്പർട്ടി) – 1 ഒഴിവ്

വിദ്യാഭ്യാസ യോഗ്യത

തസ്തിക അനുസരിച്ച് താഴെ പറയുന്ന യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.

  • NCVT അംഗീകൃത ITI (NTC/NAC)

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • B.E./B.Tech

  • MBA

  • MCA

  • ജേർണലിസം, ഫിനാൻസ്, കമ്പനി സെക്രട്ടറി തുടങ്ങിയ അനുബന്ധ യോഗ്യതകൾ

  • ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്.

പ്രായപരിധി

  • ജൂനിയർ ടെക്നീഷ്യൻ മുതൽ ഡെപ്യൂട്ടി മാനേജർ വരെ: പരമാവധി 30 വയസ്

  • സീനിയർ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അഡീഷണൽ ജനറൽ മാനേജർ, കൺസൾട്ടന്റ്: 65 വയസിന് താഴെ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://g03.tcsion.com//per/g03/pub/726/EForms/image/ImageDocUpload/71161/6/801240248.pdf

Defence Ministry AVNL Invites Applications for 1,213 Vacancies; Last Date July 25

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെന്മാറ ഇരട്ടക്കൊല: ചെന്താമര കുറ്റക്കാരൻ, ശിക്ഷാവിധി മറ്റന്നാൾ

ഇംഗ്ലണ്ടിനോട് ദയനീയ തോല്‍വി, ടീമില്‍ നിന്ന് പുറത്തായി; ഡഗൗട്ടിലിരുന്ന് കരഞ്ഞ് വൈഭവ് സൂര്യവംശി, വിഡിയോ

'ഞാന്‍ ഗാന്ധിജി അല്ല, തടസ്സം നിന്നാല്‍ ആരായാലും കൊല്ലും; എന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ'

പുല്ലൂപ്പിക്കടവ് ഇനി മൾട്ടി പർപ്പസ് ടൂറിസം കേന്ദ്രം; ആറ് കോടിയുടെ രണ്ടാം ഘട്ട വികസന പദ്ധതി

മതത്തിന്റെ പേരില്‍ ജലാശയങ്ങള്‍ മലിനമാക്കാന്‍ ആര്‍ക്കും അവകാശമില്ല: മദ്രാസ് ഹൈക്കോടതി