FAGMIL Recruitment 2026 31 Expert Vacancies, Salary up to ₹55,000 
Career

വിദഗ്ധന്മാരെ തേടുന്നു... ജിയോളജി മുതൽ കെമിസ്ട്രി വരെ; അരവലി ജിപ്സം ആൻഡ് മിനറൽസിൽ ജോലി നേടാം

ജിയോളജി, ജിയോഫിസിക്സ്,കെമിസ്ട്രി, ഹൈഡ്രോജിയോളജി മേഖലകളിലെ വിദഗ്ധർക്കാണ് പ്രധാന അവസരങ്ങൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായാ എഫ്‌സിഐ അരവലി ജിപ്സം ആൻഡ് മിനറൽസ് ഇന്ത്യ ലിമിറ്റഡ് (FAGMIL) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സീനിയർ എക്സ്പർട്ട്, മിഡിൽ ലെവൽ എക്സ്പർട്ട്, എക്സ്പർട്ട്, മിഡിൽ ലെവൽ എക്സ്പർട്ട് (ലൈസൺ) എന്നീ തസ്തികകളിലായി ആകെ 31 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജിയോളജി, ജിയോഫിസിക്സ്,കെമിസ്ട്രി, ഹൈഡ്രോജിയോളജി മേഖലകളിലെ വിദഗ്ധർക്കാണ് പ്രധാന അവസരങ്ങൾ.

തസ്തികയും ഒഴിവുകളും

  • സീനിയർ എക്സ്പർട്ട് – 10 ഒഴിവ്,

  • മിഡിൽ ലെവൽ എക്സ്പർട്ട് – 10 ഒഴിവ്

  • എക്സ്പർട്ട് – 10 ഒഴിവ്, പ്രതിമാസം

  • മിഡിൽ ലെവൽ എക്സ്പർട്ട് (ലൈസൺ) – 1 ഒഴിവ്

യോഗ്യതയും പ്രവൃത്തിപരിചയവും

സീനിയർ എക്സ്പർട്ട്

  • വിഭാഗങ്ങൾ: ജിയോളജിസ്റ്റ്, ജിയോഫിസിസിസ്റ്റ്, കെമിസ്റ്റ്, ഹൈഡ്രോജിയോളജിസ്റ്റ്

  • വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്.സി./എം.ടെക്./ബി.ടെക്. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • പ്രവൃത്തിപരിചയം: കുറഞ്ഞത് അഞ്ച് വർഷം.

  • പ്രതിമാസ ശമ്പളം: 55,000 രൂപ

മിഡിൽ ലെവൽ എക്സ്പർട്ട്

  • വിഭാഗങ്ങൾ: ജിയോളജിസ്റ്റ്, ജിയോഫിസിസിസ്റ്റ്, കെമിസ്റ്റ്, ഹൈഡ്രോജിയോളജിസ്റ്റ്

  • വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്.സി./എം.ടെക്./ബി.ടെക്. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • പ്രവൃത്തിപരിചയം: കുറഞ്ഞത് 3 വർഷം.

  • പ്രതിമാസ ശമ്പളം: 45,000 രൂപ

എക്സ്പർട്ട്

  • വിഭാഗങ്ങൾ: ജിയോളജിസ്റ്റ്, ജിയോഫിസിസിസ്റ്റ്, കെമിസ്റ്റ്, ഹൈഡ്രോജിയോളജിസ്റ്റ്

  • വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്.സി./എം.ടെക്./ബി.ടെക്. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • പ്രവൃത്തിപരിചയം: കുറഞ്ഞത് 1 വർഷം.

  • പ്രതിമാസ ശമ്പളം: 30,000 രൂപ

മിഡിൽ ലെവൽ എക്സ്പർട്ട് (ലൈസൺ)

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. കൂടാതെ കേന്ദ്ര സർക്കാർ/സ്വയംഭരണ സ്ഥാപനം/നിയമപരമായ സ്ഥാപനങ്ങളിൽ സെക്ഷൻ ഓഫീസർ മുതൽ DGM തലം വരെ കുറഞ്ഞത് 3 വർഷത്തെ സേവനപരിചയമുള്ള വിരമിച്ച ഉദ്യോഗസ്ഥനായിരിക്കണം.

  • മുൻഗണന: ഡൽഹിയിലെ വിവിധ മന്ത്രാലയങ്ങളുമായി പ്രവർത്തിച്ച പരിചയമുള്ളവർക്ക്.

  • പ്രതിമാസ ശമ്പളം: 45,000. രൂപ

തെരഞ്ഞെടുപ്പ് രീതി

യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുത്ത നിയമനം നേടാം. ജൂലൈ 28 രാവിലെ 10 മണിക്ക് രാജസ്ഥാനിലെ ജോധ്പൂരിലുള്ള FAGMIL ഓഫീസിൽ അഭിമുഖം നടക്കും.

'' FCI ARAVLI GYPSUM AND MINERLES INDIA LIMITED (FAGMIL), Plot No. 2, West Patel Nagar, Circuit House Road, Ratanada, Jodhpur (Rajasthan) 342011 Tel.No. 291-2948265''

അപേക്ഷാ ഫോമിനൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://fagmil.nic.in/wpcontent/uploads/2026/07/ExperNotificationEnglish.pdf

FAGMIL Recruitment 2026 31 Expert Vacancies, Salary up to ₹55,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്

പണം ഇരട്ടിപ്പിക്കാം, ശ്രദ്ധ നേടി സര്‍ക്കാര്‍ പദ്ധതി; അഞ്ചു ലക്ഷം പത്തു ലക്ഷമാകാന്‍ എത്ര സമയം വേണം?

വഖഫ് ബോര്‍ഡ്: 'സുപ്രീം കോടതി ഉത്തരവ് ആശ്വാസകരം, സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം'

പ്രിയദര്‍ശിനിയില്‍ സൗജന്യ യാത്ര മാത്രമല്ല, വനിതകള്‍ക്കായി പലിശരഹിത വായ്പ പദ്ധതിയും; പ്രഖ്യാപനം വ്യാഴാഴ്ച