Guruvayur Devaswom Recruitment for Photographer cum Computer Operator Posts FILE
Career

ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ ആകാം; അഭിമുഖത്തിലൂടെ നിയമനം !

മതിയായ യോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ടവർക്ക് ആണ് അവസരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഗുരുവായൂർ ദേവസ്വം ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ഈ വർഷം അവസാനം വരെയാണ് നിയമനം. മതിയായ യോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ടവർക്ക് ആണ് അവസരം.

തസ്‌തികയും ഒഴിവുകളും

  • തസ്‌തിക: ഫോട്ടോഗ്രാഫർ കം കംപ്യുട്ടർ ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം: 2

  • നിയമന കാലാവധി: നിയമന തീയതി മുതൽ 15.12.2026 വരെ (താൽക്കാലികം)

  • പ്രതിദിന വേതനം: 1,000/- രൂപ

യോഗ്യതകൾ

  • വിദ്യാഭ്യാസം: SSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

  • പ്രവൃത്തി പരിചയം: ഫോട്ടോഗ്രാഫിയിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും കംപ്യുട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.

  • മറ്റ് നിബന്ധന: സ്വന്തമായി ഹൈ റെസല്യൂഷൻ ഡിജിറ്റൽ ക്യാമറ ഉള്ളവർ ആയിരിക്കണം.

  • പ്രായപരിധി: 01.01.2026-ൽ 50 വയസ്സ് കവിയരുത് (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും).

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഹാജരാകണം.

സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി കൂടിക്കാഴ്‌ച സമയത്തിന് 1 മണിക്കൂർ മുൻപ് (രാവിലെ 9.00 മണിക്ക്) എത്തിച്ചേരേണ്ടതാണ്. വൈകി വരുന്നവരെ പരിഗണിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് 0487-2556335 (Extn. 235, 248, 251) എന്ന ഫോൺ നമ്പറിലോ ദേവസ്വം വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

അഭിമുഖത്തിന്റെ വിവരങ്ങൾ

  • തീയതി: 25.09.2026

  • സമയം: രാവിലെ 10.00 മണിക്ക്

  • സ്ഥലം: ഗുരുവായൂർ ദേവസ്വം ഓഫീസ്

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://guruvayurdevaswom.in/#/notifications

Guruvayur Devaswom Recruitment for Photographer cum Computer Operator Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി സുചിക തരിയാൽ; ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം വിട്ടുനൽകി; 'നല്ല കാര്യം, പക്ഷേ ആ രോഗിയെ അങ്ങനെയല്ല മാറ്റേണ്ടത്': ട്രോമ പ്രോട്ടോക്കോൾ ഓർമ്മിപ്പിച്ച് ഡോ. മനോജ് വെള്ളനാട്

മകള്‍ ജനിച്ചപ്പോള്‍ ഞാന്‍ കിടന്നുറങ്ങുകയായിരുന്നു, ഇന്നും സ്വയം മാപ്പ് നല്‍കിയിട്ടില്ല; വിങ്ങലോടെ അനില്‍ കപൂര്‍

'ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്'; റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ വിചിത്രവാദവുമായി സണ്ണി ജോസഫ്

കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ പ്രതാപം വീണ്ടെടുക്കാന്‍ ടാറ്റ, ടിഗോര്‍ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് വെള്ളിയാഴ്ച; അറിയാം ഫീച്ചറുകള്‍- വിഡിയോ