കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന് കീഴിലുള്ള ഇൻകം ടാക്സ് അപ്പീലറ്റ് ട്രൈബ്യൂണൽ (ITAT) സീനിയർ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 42 ഗ്രൂപ്പ് 'ബി' ഗസറ്റഡ് ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്.
സീനിയർ പ്രൈവറ്റ് സെക്രട്ടറി – 22 ഒഴിവുകൾ
പ്രൈവറ്റ് സെക്രട്ടറി– 20 ഒഴിവുകൾ
ആകെ ഒഴിവുകൾ – 42
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
ഇംഗ്ലീഷ് ഷോർട്ട്‌ഹാൻഡിൽ മിനിറ്റിൽ 120 വാക്കുകളുടെ (120 WPM) വേഗത
കമ്പ്യൂട്ടർ പരിജ്ഞാനം (MS Office, Excel, PageMaker തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ്)
അപേക്ഷിക്കാനുള്ള പരമാവധി പ്രായം: 35 വയസ്
SC/ST, OBC, കേന്ദ്ര സർക്കാർ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
സീനിയർ പ്രൈവറ്റ് സെക്രട്ടറി തസ്തികയ്ക്ക് ₹47,600 മുതൽ ₹1,51,100 വരെയും, പ്രൈവറ്റ് സെക്രട്ടറി തസ്തികയ്ക്ക് ₹44,900 മുതൽ ₹1,42,400 വരെയും ശമ്പളം ലഭിക്കും. ഇതിന് പുറമെ കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള DA, HRA, TA ഉൾപ്പെടെയുള്ള മറ്റ് അലവൻസുകളും ലഭിക്കും.
എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. 200 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ ജനറൽ ഇംഗ്ലീഷ് , ജനറൽ നോളജ് & റീസണിങ് വിഷയങ്ങളായിരിക്കും ഉൾപ്പെടുക. തുടർന്ന് ഇംഗ്ലീഷ് ഷോർട്ഹാൻഡ് (120 WPM), ഇംഗ്ലീഷ് ടൈപ്പിംഗ് (45 WPM) എന്നിവ ഉൾപ്പെട്ട 100 മാർക്കിന്റെ സ്കിൽ ടെസ്റ്റും 75 മാർക്കിന്റെ അഭിമുഖവും നടക്കും.
എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് സ്കിൽ ടെസ്റ്റിനും, സ്കിൽ ടെസ്റ്റിൽ വിജയിക്കുന്നവർക്കാണ് അഭിമുഖത്തിനും അവസരം. അന്തിമ മെറിറ്റ് പട്ടിക സ്കിൽ ടെസ്റ്റിലെയും അഭിമുഖത്തിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
രണ്ട് തസ്തികകൾക്കും പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.ഒരു അപേക്ഷ മതി.
അപേക്ഷ ഓൺലൈൻ വഴി മാത്രമാണ് സ്വീകരിക്കുക.
അപൂർണ്ണമായ അപേക്ഷകൾ നിരസിക്കും.
ക്രിമിനൽ കേസ് നിലനിൽക്കുന്നവരുടെ അപേക്ഷ പരിഗണിക്കില്ല.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 വർഷത്തെ പ്രൊബേഷൻ ഉണ്ടായിരിക്കും.
ഇന്ത്യയിലെ ഏത് ITAT ബെഞ്ചിലേക്കും നിയമനം ലഭിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://itat.gov.in/public/files/upload/1784287381-gZBpjpJ7-CMS.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates