ഇന്ത്യൻ ബിരുദധാരികൾക്ക് ജപ്പാനിൽ ജോലി നേടാൻ മികച്ച അവസരം. ജപ്പാൻ സർക്കാരിന്റെ ജപ്പാൻ എക്സ്ചേഞ്ച് ആൻഡ് ടീച്ചിംങ് (JET)പ്രോഗ്രാമിന്റെ ഭാഗമായി അസിസ്റ്റന്റ് ലാംഗ്വേജ് ടീച്ചർ (ALT) തസ്തികയിൽ നിയനം നടത്തുന്നു. ജപ്പാനിലെ സ്കൂളുകളിൽ ഇംഗ്ലീഷ് പഠനത്തിന് അധ്യാപകരെ സഹായിക്കുക, വിദ്യാർത്ഥികൾക്ക് വിദേശ സംസ്കാരത്തെ പരിചയയപ്പെടുത്തുക എന്നതാണ് ചുമതലകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.
യോഗ്യത
അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
ഇംഗ്ലീഷ് നന്നായി സംസാരിക്കാനും വ്യക്തമായി ഉച്ചരിക്കാനും കഴിയണം.
സാധുവായ ഇന്ത്യൻ പാസ്പോർട്ട് ആവശ്യമാണ്.
മാനസികമായും ശാരീരികമായും ആരോഗ്യവാനായിരിക്കണം.
ജപ്പാനോടും അവിടത്തെ സംസ്കാരത്തോടും താൽപര്യമുണ്ടായിരിക്കണം.
ഇംഗ്ലീഷ് അല്ലെങ്കിൽ വിദ്യാഭ്യാസ വിഷയങ്ങളിൽ ബിരുദമോ ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് അധിക പരിഗണന ലഭിക്കും.
അധ്യാപന പരിചയം, TEFL/TESL പോലുള്ള യോഗ്യതകൾ, ജാപ്പനീസ് ഭാഷാ പരിജ്ഞാനം, വിദേശരാജ്യങ്ങളിൽ താമസിച്ചോ യാത്ര ചെയ്തോ ഉള്ള അനുഭവം എന്നിവയും തെരഞ്ഞെടുപ്പിൽ ഗുണകരമാകും.
ജപ്പാനിലെ സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിലും പ്രാദേശിക വിദ്യാഭ്യാസ ബോർഡുകളിലുമാണ് നിയമനം ലഭിക്കുക.
ജാപ്പനീസ് അധ്യാപകരോടൊപ്പം ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ സഹായിക്കുക.
പഠനസാമഗ്രികൾ തയ്യാറാക്കുക, ഇംഗ്ലീഷ് ക്ലബ്ബുകൾ ഉൾപ്പെടെയുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുക.
സാംസ്കാരിക വിനിമയ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ചുമതലകൾ.
ആഴ്ചയിൽ സാധാരണയായി 35 മണിക്കൂറാണ് ജോലി സമയം.
ശനിയാഴ്ചയും ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളും അവധിയായിരിക്കും.
കുറഞ്ഞത് 10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും.
ആദ്യ നിയമനം ഒരു വർഷത്തേക്കാണ്. പിന്നീട് മൂന്ന് വർഷം വരെയും പ്രത്യേക സാഹചര്യങ്ങളിൽ അഞ്ച് വർഷം വരെയും കരാർ നീട്ടും
അപേക്ഷകർ അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കണം.
രണ്ട് റഫറൻസ് ലെറ്ററുകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, മെഡിക്കൽ വിവരങ്ങൾ, രണ്ട് പേജിൽ കവിയാത്ത സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്, തിരിച്ചറിയൽ രേഖ എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം.
ഇതിനുപുറമേ, ഈ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള കാരണം ഏകദേശം 15 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോയും നൽകിയിരിക്കുന്ന ഇംഗ്ലീഷ് വാചകം വായിക്കുന്ന 30–40 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോയും ചേർത്ത് ഒറ്റ ഫയലായി സമർപ്പിക്കണം.
ഓഡിയോയുടെ ആകെ ദൈർഘ്യം 90 സെക്കൻഡിൽ കവിയരുത്.
എല്ലാ രേഖകളും നിർദേശിച്ച ക്രമത്തിൽ ഒറ്റ PDF ഫയലാക്കി 10 MB-യിൽ താഴെ വലുപ്പത്തിൽ ഇമെയിൽ വഴി അയയ്ക്കണം.
അപേക്ഷിക്കേണ്ട ഇമെയിൽ: jetindia@nd.mofa.go.jp
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം ഏകദേശം 40.2 ലക്ഷം ജാപ്പനീസ് യെൻ വാർഷിക പ്രതിഫലം ലഭിക്കും. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 23–24 ലക്ഷം രൂപയാണ്. തുടർന്നുള്ള വർഷങ്ങളിൽ പ്രതിഫലം വർധിക്കാനും സാധ്യതയുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ മാർഗനിർദേശങ്ങൾക്കും ജപ്പാൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://www.in.emb-japan.go.jp/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates